ഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം വ്യാപിക്കുമ്പോൾ വാക്സിനേഷൻ തമ്മിലുള്ള ഇടവേള വർധിപ്പിക്കാനുള്ള കേന്ദ്രസർക്കാകർ തീരുമാനത്തെ സ്വാഗതം ചെയ്ത് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ അദാർ പൂനാവാല. കോവിഷീൽഡിന്റെ രണ്ടാം ഡോസ് സ്വീകരിക്കുന്നതിനുള്ള സമയം ദീർഘിപ്പിച്ചതിനെയാണ് അദാർ പൂനാവാല സ്വാഗതം ചെയ്തത്. ദൈർഘ്യം വർധിപ്പിക്കുന്നത്തിനുള്ള സർക്കാർ തീരുമാനം മികച്ച ശാസ്ത്രീയ തീരുമാനമാണെന്ന് അദാർ പൂനവാല വ്യക്തമാക്കി.
‘വാക്സിന്റെ ഫലപ്രാപ്തിയിലും, രോഗ പ്രതിരോധശേഷിയിലും ഈ തീരുമാനം ഗുണം ചെയ്യും. സർക്കാരിന് ലഭിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ദൈർഘ്യം വർധിപ്പിച്ചതിലൂടെ മികച്ച ശാസ്ത്രീയ തീരുമാനമാണ് സർക്കാർ എടുത്തത്’. അദാർ പൂനവാല പറഞ്ഞു.
നേരത്തെ കോവിഷീൽഡിന്റെ രണ്ടാം ഡോസ് എടുക്കുന്നത് 12മുതൽ 16 ആഴ്ച വരെ ദീർഘിപ്പിക്കാമെന്ന് വിദഗ്ധ സമിതിയുടെ നിർദേശം സർക്കാർ അംഗീകരിച്ചിരുന്നു. സംസ്ഥാനങ്ങളിൽ വാക്സീൻ ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ഈ നിർദേശം കോവിഷീൽഡ് നിർമാതാക്കൾക്ക് ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
Post Your Comments