Latest NewsKeralaIndia

” ഇസ്രായേല്‍ നടത്തുന്നത് ക്രൂരമായ ആക്രമണം”പാലസ്തീന്‍ ഐക്യദാര്‍ഢ്യ ദിനം ആചരിച്ച്‌ മുസ്ലീം ലീഗ്

പാലസ്തീനികളുടെ ഒരു വിമോചനപോരാട്ടവും വെറുതെയാവില്ല.

മലപ്പുറം: ഇസ്രായേലും പലസ്തീനും തമ്മിലുള്ള യുദ്ധത്തിൽ പാലസ്‌തീന്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ചു മുസ്ലീം ലീഗ്. ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ട സാഹചര്യത്തിലും പാലസ്തീന്‍ ഐക്യദാര്‍ഢ്യ ദിനം ആചരിക്കുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ വിമര്ശനങ്ങളുണ്ട്. “പാലസ്തീനികളുടെ ഒരു വിമോചനപോരാട്ടവും വെറുതെയാവില്ല.

ആഘോഷ ദിനത്തില്‍ പോരാളികള്‍ക്കൊപ്പമെന്ന്” ഐക്യദാര്‍ഢ്യം അറിയിച്ച്‌കൊണ്ട് നേതാക്കള്‍ പോസ്റ്ററുമായി നില്‍ക്കുന്ന ഫോട്ടോകള്‍ക്കൊപ്പം കുറിപ്പുമായാണ് ഫേസ്‌ബുക്ക് പോസ്റ്റ് . മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയുടെ പോസ്റ്റിൽ ആണ് ഇത്.

ഇസ്രായേല്‍ നടത്തുന്നത് ക്രൂരമായ ആക്രമണമാണ്. അനീതിക്കെതിരെയുള്ള ഒരു പോരാട്ടവും ലക്ഷ്യം കാണാതിരുന്നിട്ടില്ല. പാലസ്തീനികളുടെ വിമോചനപോരാട്ടവും വെറുതെയാവില്ലെന്നും കുഞ്ഞാലിക്കുട്ട് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സാദിഖ് അലി തങ്ങള്‍ എന്നിവരും പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു.

പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം:

ഫലസ്തീൻ വിമോചന പോരാളികൾക്ക് നേരെ ഇസ്രാഈൽ നടത്തുന്ന ക്രൂരമായ അക്രമത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി പ്രഖ്യാപിച്ച ഐക്യദാർഢ്യത്തിൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ കൂടെ പങ്കാളിയായി.
അനീതിക്കെതിരെയുള്ള ഒരു പോരാട്ടവും ലക്ഷ്യം കാണാതിരുന്നിട്ടില്ല.
ഫലസ്തീനികളുടെ വിമോചനപോരാട്ടവും വെറുതെയാവില്ല.
ഈ ആഘോഷ ദിനത്തിൽ പോരാളികൾക്കൊപ്പം.

shortlink

Related Articles

Post Your Comments

Related Articles


Back to top button