Latest NewsKeralaNattuvarthaNews

ലോക്ക്ഡൗൺ പരിശോധന; നിര്‍മാണ തൊഴിലാളികളെ തടയരുതെന്ന് കർശന നിര്‍ദ്ദേശവുമായി ഡി.ജി.പി

പലയിടങ്ങളിലും തൊഴിലാളികളെ തടയുന്നതായും അനാവശ്യ പരിശോധന നടത്തുന്നതുമായുള്ള പരാതിയെ തുടര്‍ന്നാണ് ഡി.ജി.പി കര്‍ശന നിര്‍ദേശം നല്‍കിയത്.

തിരുവനന്തപുരം: കോവിഡ് മാനദണ്ഡപ്രകാരമുള്ള ലോക്ക് ഡൗണ്‍ പരിശോധനയിൽ സംസ്ഥാനത്ത് നിര്‍മാണ തൊഴിലാളികളെ തടയരുതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയുടെ കർശന നിര്‍ദ്ദേശം.

പലയിടങ്ങളിലും തൊഴിലാളികളെ തടയുന്നതായും അനാവശ്യ പരിശോധന നടത്തുന്നതുമായുള്ള പരാതിയെ തുടര്‍ന്നാണ് ഡി.ജി.പി കര്‍ശന നിര്‍ദേശം നല്‍കിയത്.

അതേസമയം, തൊഴിലാളികളെ തടഞ്ഞാല്‍ നിർമ്മാണ ജോലികള്‍ തടസപ്പെടുമെന്നും, സര്‍ക്കാര്‍- സ്വകാര്യ മേഖലകളിലെ നിര്‍മാണ ജോലികള്‍ തടസപ്പെടുന്നത് നിർമ്മാണ മേഖലയിൽ കനത്ത മാന്ദ്യത്തിന് വഴിയൊരുക്കുമെന്നും, ഇത് അതിഥി തൊഴിലാളികളുടെ കൂട്ട പലായനത്തിന് ഇടയാക്കുമെന്നും ഡി.ജി.പി സേനയ്ക്ക് മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button