KeralaLatest NewsNews

നിയമവിരുദ്ധ ഉത്തരവ് പുറത്തിറക്കി ഡിജിപി ലോകനാഥ് ബെഹ്റ

നിയമസാധുത ഇല്ലാത്ത ഉത്തരവുകൾ ബെഹ്റയുടെ വക പോലീസ് ആസ്ഥാനത്തു നിന്നും ഇതാദ്യമായല്ല ഇറങ്ങുന്നത്

തിരുവനന്തപുരം: നിയമവിരുദ്ധമായ ഉത്തരവുമായി ഡിജിപി ലോകനാഥ് ബഹ്റ. സർക്കാർ ജീവനക്കാർക്കെതിരെ കേസെടുക്കുന്നതിനു മുൻപ് പ്രാഥമിക അന്വേഷണം നടത്തണമെന്നും അവർക്കു പറയാനുള്ളത് കേൾക്കണമെന്ന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ഉത്തരവ് വിവാദമുണ്ടാക്കാനാണ് സാധ്യത. കൃത്യമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ സർക്കാർ ജീവനക്കാർക്കെതിരെ ക്രിമിനൽ കേസുകൾ പെട്ടെന്നു റജിസ്റ്റർ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് സർക്കുലർ പുറത്തിറക്കുന്നത് എന്നാണ് ഡിജിപിയുടെ വാദം.

 

Also related: പാർട്ടി രക്തസാക്ഷിയുടെ സഹോദരനെ തോല്പിച്ച കോൺഗ്രസ് നേതാവിനെ പ്രസിഡൻ്റാക്കി എംഎൽഎയുടെ അടവ് നയം, പാർട്ടി വിട്ട് അണികൾ

എന്നാൽ “പറയാനുള്ളത് കേൾക്കാൻ, ‘ കാത്തിരിക്കുന്നതോടെ ക്രിമിനൽ കേസുകൾ അട്ടിമറിക്കപ്പെടുമെന്നാണ് ആശങ്കയാണ് വിമർശകർ പങ്കുവെക്കുന്നത്.കേന്ദ്രസംസ്ഥാന പൊതുമേഖലാ ജീവനക്കാർക്കെല്ലാം നിർദേശം ബാധകമാണ് ബെഹ്റയുടെ ഉത്തരവിൽ പറയുന്നു. എന്നാൽ ഉത്തരവിൽ പറയുന്ന നിർദേശങ്ങൾക്ക് നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി നിയമ വിദഗ്ർ രംഗത്തെത്തിയിട്ടുണ്ട് നിയമവിരുദ്ധമാണെന്നു നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Also related: കർഷകരെ സംരക്ഷിക്കും; ബംഗാളിലെ കര്‍ഷകന്റെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച് ജെ.പി നദ്ദ, അഭിമാനമെന്ന് കർഷക കുടുംബം

ഡിജിപിയുടെ സർക്കുലർ നിയമപരമായി നിലനിൽക്കില്ലെന്ന് പോലീസിൽ നിന്നു തന്നെയുള്ള പല മുതിർന്ന ഉദ്യോഗസ്ഥരും സമ്മതിക്കുന്നുണ്ട്. പോലീസ് നിയമഭേദഗതിയടക്കം കേരളത്തിൽ അടുത്തിടെ ഉണ്ടാക്കിയത് വൻ വിവാദങ്ങളും ചർച്ചയുമായിരുന്നു.

Also related: സംസ്ഥാനത്ത് കോവിഡ് ബാധിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം

നിയമസാധുത ഇല്ലാത്ത ഉത്തരവുകൾ ബെഹ്റയുടെ വക പോലീസ് ആസ്ഥാനത്തു നിന്നും ഇതാദ്യമായല്ല ഇറങ്ങുന്നത്. ഇത്തരത്തിൽ നിയമവിരുദ്ധമായി ഇറക്കിയ നിരവധി ഉത്തരവുകൾ അടുത്തകാലത്ത് പിൻവലിക്കേണ്ടി വന്ന അവസ്ഥ ഉണ്ടാണ്ടായിട്ടുണ്ട്. ഇതിൻ്റെയും അവസ്ഥ അത് തന്നെയാകാനുള്ള സാധ്യതയാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button