Latest NewsIndia

സി ബി ഐ ഡയറക്ടറെ തിരഞ്ഞെടുക്കാനുള്ള ചുരുക്കപ്പട്ടികയായി,​ ബെഹ്റ പുറത്ത്, അന്തിമ പട്ടിക കാണാം

പ്രധാനമന്ത്രിയുടെ വസതിയില്‍ രാത്രി ചേര്‍ന്ന യോഗത്തില്‍ സുപ്രീംകോടതി ചീഫ്ജസ്റ്റിസ് എന്‍ വി രമണ, ലോക്സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ടിയായ കോണ്‍ഗ്രസിന്റെ നേതാവ് അധിര്‍രഞ്ജന്‍ ചൗധരി എന്നിവര്‍ പങ്കെടുത്തു.

ന്യൂഡൽഹി: പുതിയ സിബിഐ ഡയറക്ടറെ തീരുമാനിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതി യോഗം ചേര്‍ന്നു. പ്രധാനമന്ത്രിയുടെ വസതിയില്‍ രാത്രി ചേര്‍ന്ന യോഗത്തില്‍ സുപ്രീംകോടതി ചീഫ്ജസ്റ്റിസ് എന്‍ വി രമണ, ലോക്സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ടിയായ കോണ്‍ഗ്രസിന്റെ നേതാവ് അധിര്‍രഞ്ജന്‍ ചൗധരി എന്നിവര്‍ പങ്കെടുത്തു.

അതേസമയം ചുരുക്കപ്പട്ടികയില്‍ കേരള ഡി.ജി,പി ലോക്‌നാഥ് ബെഹ്‌റ ഇല്ല. മഹാരാഷ്ട്ര ഡിജിപി സുബോദ് കുമാര്‍, എസ്‌എസ്ബി ഡയറക്ടര്‍ ജനറല്‍ കെ.ആര്‍.ചന്ദ്ര, ആഭ്യന്തര സുരക്ഷ സ്‌പെഷല്‍ സെക്രട്ടറി വി എസ്.കെ. കൗമുദി എന്നിവരുടെ പേരുകളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സി.ബി.ഐ ഡയറക്ടര്‍ ആര്‍.കെ. ശുക്ല ഫെബ്രുവരിയില്‍ വിരമിച്ച ഒഴിവിലാണ് പുതിയ നിയമനം..അഡീഷണല്‍ ഡയറക്ടര്‍ പ്രവീണ്‍ സിന്‍ഹയാണ് ഡയറക്ടറുടെ ചുമതല വഹിക്കുന്നത്.

രാജേഷ് ചന്ദ്ര ബിഹാര് കേഡറും വി എസ് കെ കൗമുദി ആന്ധ്രകേഡറുമാണ്.1984–-85–-86–-87 ബാച്ചുകളിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരെയാണ് പരി​ഗണിച്ചത്.ഫെബ്രുവരിയില്‍ ഋഷികുമാര്‍ ശുക്ല രണ്ടുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കി വിരമിച്ച ശേഷം സിബിഐ ഡയറക്ടര്‍ പദവി ഒഴിഞ്ഞുകിടക്കുകയാണ്. 1988 ബാച്ച്‌ ഐപിഎസുകാരനായ അഡീഷണല്‍ ഡയറക്ടര്‍ പ്രവീണ്‍ സിന്‍ഹയ്ക്കാണ് നിലവില്‍ ചുമതല.

shortlink

Related Articles

Post Your Comments

Related Articles


Back to top button