Latest NewsCinemaNewsBollywoodEntertainmentMovie Gossips

ആരാണ് ഇത് പ്രചരിപ്പിച്ചതെന്നും ഇത്തരക്കാര്‍ക്ക് പിന്നിലെ ഉദ്ദേശമെന്തെന്നും എനിക്കറിയില്ല; മുകേഷ് ഖന്ന

എനിക്ക് കൊവിഡ് ഇല്ല, ഞാൻ ആശുപത്രിയിലുമല്ല

കോവിഡ് ബാധിച്ച് താൻ മരിച്ചെന്ന രീതിയിൽ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ പ്രതികരിച്ച് ശക്തിമാൻ താരം മുകേഷ് ഖന്ന. തനിക്ക് കൊവിഡ് ബാധിച്ചിട്ടില്ലെന്നും ഇപ്പോള്‍ വരുന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി.

‘എനിക്ക് യാതൊരു കുഴപ്പവുമില്ലെന്ന് അറിയിക്കാനാണ് ഞാനെത്തിയിരിക്കുന്നത്. നിങ്ങളുടെ അനുഗ്രഹത്താൽ ഞാൻ ഏറെ ആരോഗ്യത്തോടെയും സുരക്ഷിതനായും ഇരിക്കുന്നു. എനിക്ക് കൊവിഡ് ഇല്ല, ഞാൻ ആശുപത്രിയിലുമല്ല, ആരാണ് ഇത് പ്രചരിപ്പിച്ചതെന്നും ഇത്തരക്കാര്‍ക്ക് പിന്നിലെ ഉദ്ദേശമെന്തെന്നും എനിക്കറിയില്ല. ഇപ്പോൾ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തള്ളിക്കളയണം’. മുകേഷ് ഖന്ന പറഞ്ഞു.

‘മനുഷ്യരുടെ വികാരങ്ങൾ കൊണ്ടാണ് അവർ കളിക്കുന്നത്. നിങ്ങളുടെ ആശങ്കകൾക്ക് നന്ദി. നിരവധി ഫോൺ കോളുകളാണ് എനിക്ക് ഇതിനകം ലഭിക്കുന്നത്. അതുകൊണ്ടാണ് എനിക്ക് പ്രശ്നമൊന്നുമില്ലെന്ന് ഇപ്പോൾ ഞാൻ അറിയിക്കുന്നത്. ഇത്തരക്കാര്‍ക്കുള്ള ചികിത്സയെന്താണ്, ഇവരുടെ ഇത്തരം പ്രവർത്തികളെ ആര് ശിക്ഷിക്കും. കഴിഞ്ഞത് കഴിഞ്ഞു, ഇത് വളരെ കടന്നുപോയി, ഇത്തരം വ്യാജവാർത്തകള്‍ നിർത്തലാക്കപ്പെടേണ്ടതുണ്ട്’ മുകേഷ് ഖന്ന പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button