COVID 19Latest NewsNewsIndia

മണിപ്പൂർ ബിജെപി അദ്ധ്യക്ഷൻ കോവിഡ് ബാധിച്ച് മരിച്ചു

ഇംഫാൽ : മണിപ്പൂർ ബിജെപി അദ്ധ്യക്ഷൻ എസ് തികേന്ദ്ര സിംഗ് അന്തരിച്ചു . 69 വയസ്സായിരുന്നു . കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ഇംഫാലിലെ ഷിജ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Read Also : ചെവിയിൽ പ്രാണി കയറി വേദന സഹിക്കാനാവാതെ ആശുപത്രിയിൽ എത്തിയ രോഗിയോട് പാരസെറ്റമോൾ കഴിച്ചാൽ മതിയെന്ന് ഡോക്ടർ ; വീഡിയോ 

1952 ൽ ബിഷ്ണുപൂരിൽ ജനിച്ച തികേന്ദ്ര സിംഗ് 1973 ൽ ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് ഫിലോസഫിയിൽ ബിരുദാനന്തര ബിരുദം നേടി . യൂണിവേഴ്‌സിറ്റി കാലത്ത് ജയ് പ്രകാശ് നാരായണന്റെ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു .

ഇംഫാലിലെ മഹാരാജ ബോധചന്ദ്ര കോളേജിൽ അസോസിയേറ്റ് പ്രൊഫസറായിരുന്ന അദ്ദേഹം 1994 ൽ ജോലിയിൽ നിന്ന് സ്വമേധയാ വിരമിക്കുകയും ബിജെപിയിൽ ചേരുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button