COVID 19KeralaLatest NewsNews

ജനങ്ങളെ ഭീതിപ്പെടുത്തുന്നതും വ്യാജവുമായ കോവിഡ് അനുബന്ധ വാർത്തകൾ തടയണമെന്ന് സാമൂഹ്യമാധ്യമങ്ങളോട് കേന്ദ്രം

ന്യൂഡല്‍ഹി: ഇന്ത്യ കോവിഡ് രണ്ടാം തരംഗത്തിനോട് പൊരുതുന്ന സാഹചര്യത്തില്‍ ജനങ്ങളെ ആശങ്കാകുലരാക്കുന്ന വ്യാജ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കേന്ദ്രം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും ആരോഗ്യ വകുപ്പും മറ്റ് അധികൃതരും ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്ന കാര്യങ്ങളിലൊന്ന് ജനങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളുമാണ്. വാട്‌സ്‌ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും നിയന്ത്രണങ്ങളില്ലാതെ പ്രചരിപ്പിക്കുന്ന കോവിഡ് ചികിത്സയുടെയും മരുന്നുകളുമായി ബന്ധപ്പെട്ട വാര്‍ത്തകളും മറ്റും ജനങ്ങളെ പരിഭ്രാന്തരാക്കുമെന്ന് കേന്ദ്രം പറയുന്നു.

Also Read:മെയ്ഡ് ഇൻ ഇന്ത്യ റോബോട്ടുകൾക്ക് പിന്നിൽ പ്രവർത്തിച്ച മിലഗ്രോ സ്ഥാപകൻ രാജീവ് കാർവാൾ കോവിഡ് ബാധിച്ച് അന്തരിച്ചു

ഫേസ്ബുക്, വാട്‌സാപ്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, ടെലിഗ്രാം തുടങ്ങിയ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ വഴി പ്രചരിക്കുന്ന കോവിഡുമായി ബന്ധപ്പെട്ട തെറ്റായ വാര്‍ത്തകള്‍ നീക്കംചെയ്യണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ നടപടി ഉടനടി വേണമെന്നാണ് കേന്ദ്രത്തിെന്റ അറിയിപ്പ്. ഇല്ലെങ്കില്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്‌ട് 2000 പ്രകാരം നടപടിയെടുക്കേണ്ടിവരുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button