കണ്ണൂര്‍: കോവിഡ് കാലത്ത് കൈത്താങ്ങായി കേന്ദ്രം നൽകിയ കടല കാലിത്തീറ്റ നിർമ്മിക്കാൻ സൗജന്യമായി നൽകി കേരള സർക്കാർ. ദരിദ്രര്‍ക്ക് റേഷന്‍കട വഴി വിതരണം ചെയ്യാന്‍ നല്‍കിയ 596.7 ടണ്‍ കടലയാണ് സംസ്ഥാന സര്‍ക്കാരിന്റെ നോട്ടക്കുറവ് മൂലം സപ്ലൈകോ ശേഖരിച്ച് കാലിത്തീറ്റ ഉത്‌പാദിപ്പിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ കേരളാ ഫീഡ്‌സിന് നൽകിയത്. സംഭവത്തിൽ രൂഷ വിമർശനമാണ് അധികൃതർക്കും, സർക്കാറിനുമെതിരെ വന്നുകൊണ്ടിരിക്കുന്നത്.
കിലോഗ്രാമിന് 65 രൂപ വച്ച് 3.8 കോടിയോളം വിപണിവില വരുന്ന കടലയാണ് ഇത്തരത്തിൽ ഉപയോഗശൂന്യമായിരിക്കുന്നത്. ഇരിങ്ങാലക്കുട, കോഴിക്കോട്, കരുനാഗപ്പള്ളി, തൊടുപുഴ എന്നിവിടങ്ങളിലെ ഫാക്ടറികളിലേക്കാണ് കടല എത്തിച്ചിരിക്കുന്നത്. ലോക്‌ഡൗണ്‍ കാലത്ത് ദുരിതമനുഭവിക്കുന്ന പാവങ്ങള്‍ക്കുള്ള ഭക്ഷ്യസുരക്ഷാ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പ്രകാരം കിട്ടിയ കടലയാണിത്.
ജനങ്ങൾ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി വീഴുമ്പോഴാണ് സർക്കാർ ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യുന്നത്. കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങൾ കൃത്യമായ രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയാത്ത അധികൃതർക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.
Post Your Comments