തൊടുപുഴ: കോവിഡ് കാലത്തും പൊതുജനങ്ങളോടുള്ള ക്രൂരത തുടരുന്നു. ഗതാഗത നിയമലംഘനങ്ങളിൽ ഇളവുകൾ വരുത്താൻ തയ്യാറാകാതെ സർക്കാർ. ഒരുവര്‍ഷത്തിനിടെ ഗതാഗത നിയമലംഘനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പ് പിഴയിട്ടത് 19.35 കോടി. 2020 ഏപ്രില്‍ മുതല്‍ ഈ വര്‍ഷം മേയ് വരെയാണ് 19,35,12,065 രൂപ പിഴ ചുമത്തിയത്. സാധാരണക്കാരായ മനുഷ്യരാണ് ഇതിന്റെ ഇരകളായവരിൽ ഭൂരിഭാഗവും.
Also Read:വിരൽ തുമ്പത്ത് ഘടിപ്പിച്ച് വിയര്‍പ്പില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഉപകരണവുമായി ശാസ്ത്രജ്ഞർ
ഏറ്റവുമധികം കോവിഡ് രൂക്ഷമായ മുൻ വര്‍ഷം മാര്‍ച്ചില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരുകയും പൊതുഗതാഗതം താല്‍ക്കാലികമായി നിലക്കുകയും ചെയ്തിരുന്നു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് പരിമിതമായിരുന്ന മാസങ്ങളില്‍പോലും ഗതാഗത നിയമലംഘനങ്ങള്‍ വലിയ തോതിൽ ഉയർന്നിട്ടുണ്ടായിരുന്നു.
ലോക്ഡൗൺ കാലഘട്ടത്തിൽ ഗതാഗതം കുറഞ്ഞെങ്കിലും നിരത്തിലിറങ്ങിയ വാഹനങ്ങള്‍ പലതിനും നിയമലംഘനങ്ങള്‍ക്ക് നടപടി നേരിടേണ്ടിവന്നു. അമിതവേഗം, സിഗ്നല്‍ തെറ്റിക്കുക, അപകടകരമായ ഡ്രൈവിങ്, സീറ്റ്ബെല്‍റ്റും ഹെല്‍മറ്റും ധരിക്കാതിരിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ക്കാണ് പ്രധാനമായും പിഴ ഈടാക്കിയത്.
Post Your Comments