ന്യൂഡൽഹി: ബോളിവുഡിലെ പ്രശസ്ത താരമാണ് രേഖ. അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ളവരുമായി രേഖയുടെ പേര് ഗോസിപ്പുകളിൽ നിറഞ്ഞു നിന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ രേഖയുടെ ഒരു പ്രണയ ബന്ധത്തെ കുറിച്ചാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ ചർച്ച. പാകിസ്താൻ ക്രിക്കറ്റർ ഇമ്രാൻ ഖാനെയാണ് രേഖ പ്രണയിച്ചിരുന്നത്. വിവാഹത്തിന്റെ വക്കോളമെത്തിയ അവരുടെ ബന്ധത്തെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പുരോഗമിക്കുന്നത്.
Read Also: ചെന്നൈയിൽ കോവിഡ് രോഗികൾ ആശുപത്രി മുറ്റത്ത് ചികിത്സ കിട്ടാതെ മരിച്ചു , കാത്തിരുന്നത് നാല് മണിക്കൂർ
ലോകചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളായി കരുതപ്പെടുന്ന വ്യക്തിയാണ് ഇമ്രാൻ ഖാൻ. നിരവധി സ്ത്രീകളുമായി ഇമ്രാൻ ഖാന്റെ പേര് ചേർത്ത് വെയ്ക്കപ്പെട്ടിട്ടുണ്ട്. രേഖയുമായുള്ള ഇമ്രാൻ ഖാന്റെ ബന്ധം പലപ്പോഴും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. രേഖയെ ഇമ്രാൻ ഖാൻ വിവാഹം കഴിക്കാൻ പദ്ധതിയിട്ടിരുന്നതായും അക്കാലത്ത് മാദ്ധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഇവർ തമ്മിലുള്ള ബന്ധത്തിന് രേഖയുടെ അമ്മയും സമ്മതം മൂളിയിരുന്നുവെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്.
രേഖയോടൊപ്പം സമയം ചെലവഴിക്കാൻ ഇമ്രാൻ ഖാൻ ഇന്ത്യയിലേക്ക് വന്നിരുന്നുവെന്നും മുംബൈയിൽ ഇരുവരും ഒന്നിച്ചുണ്ടായിരുന്നുവെന്നും വാർത്തകൾ വന്നിരുന്നു. ബീച്ചിലും നൈറ്റ് ക്ലബുകളിലും ഇരുവരെയും ഒന്നിച്ച് കണ്ടിരുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇരവരും തമ്മിൽ വലിയ അടുപ്പത്തിലായിരുന്നുവെന്നും അഗാധമായി പ്രണയിച്ചിരുന്നുവെന്നുമാണ് അടുപ്പമുള്ളവർ പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് ഇവർ വേർപിരിയുകയായിരുന്നു.
Read Also: സംസ്ഥാനത്തെ ജനങ്ങൾ ദുരിതത്തിൽ; ആദ്യം പരിഹരിക്കേണ്ടത് അത്തരം വിഷയങ്ങൾ; മമതക്കെതിരെ ഗവർണർ
ഒരു ചെറിയ കാലയളവിൽ നടിമാരുമായുള്ള അടുപ്പം നല്ലതാണെന്നും കുറച്ചു കാലം അവരുമായുള്ള അടുപ്പം ആസ്വദിക്കുകയും അതിന് ശേഷം മുന്നോട്ട് പോവുകയും ചെയ്യുന്നുവെന്നായിരുന്നു ബന്ധം അവസാനിപ്പിച്ചതിന് ശേഷം ഇമ്രാൻ ഖാന്റെ പ്രതികരണം. ഒരു സിനിമാ നടിയെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്നും ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു.
Post Your Comments