Latest NewsCinemaNewsEntertainment

അല്ലു അർജുന്റെ ‘പുഷ്പ’ ഒരുങ്ങുന്നത് രണ്ട് ഭാഗങ്ങളിൽ

പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് അല്ലു അർജുൻ നായകനാകുന്ന പുഷ്പ. മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ വില്ലൻ വേഷത്തിലെത്തുന്ന സിനിമ രണ്ട് ഭാഗങ്ങളായാകും പ്രദർശനത്തിനെത്തുക എന്നാണ് ഇപ്പോൾ തെലുങ്ക് സിനിമ മേഖലയിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ.

ഇത് സംബന്ധിച്ച് സംവിധായകൻ സുകുമാറും അല്ലുവും ചർച്ചകൾ നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്. പുഷ്പയുടെ പകുതി ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയായി. കോവിഡ് പ്രതിസന്ധികൾ നീങ്ങി ഷൂട്ടിങ്ങുകൾ പുനരാരംഭിക്കുന്നതോടെ ബാക്കി ഭാഗങ്ങൾ ചിത്രീകരിക്കും.

ചന്ദനക്കടത്ത് പ്രമേയമാവുന്ന ചിത്രത്തിലെ അല്ലു അർജുന്റെ വ്യത്യസ്തമായ ഗെറ്റപ്പ് നേരത്തെ ചർച്ചയായിരുന്നു. ഫഹദ് ഫാസിലാണ് സിനിമയിൽ വില്ലൻ വേഷത്തിൽ എത്തുന്നത്. കന്നട നടൻ ഡോളി ധനഞ്ജയും മറ്റൊരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. രശ്മിക മന്ദനായാണ് നായിക. ആര്യ, ആര്യ 2 എന്നീ ചിത്രങ്ങൾക്ക് ശേഷം അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പുഷ്പ.

shortlink

Related Articles

Post Your Comments

Related Articles


Back to top button