Latest NewsKeralaNews

കോവിഡിനെ പൊരുതി തോൽപ്പിച്ച് 110 വയസുകാരൻ; ഇത് അതിജീവനത്തിന്റെ മാതൃക

ഹൈദരാബാദ്: കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം പിടുമുറുക്കുമ്പോൾ ഹൈദരാബാദിൽ നിന്നൊരു ആശ്വാസ വാർത്ത. കോവിഡ് ബാധിച്ച 110 കാരൻ രോഗമുക്തി നേടി. ഹൈദരാബാദ് സ്വദേശി രാമനന്ദ തീർത്ഥയാണ് കോവിഡിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെ എത്തിയത്. ഹൈദരാബാദിലെ ഗാന്ധി സർക്കാർ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്.

Read Also: പ്രത്യാശയുടെയും പ്രതീക്ഷയുടെയും ഈദ്; യുഎഇയിൽ ഈദുൽ ഫിത്തർ നമസ്കാരത്തിനെത്തിയത് ആയിരങ്ങൾ, കിടിലൻ ചിത്രങ്ങൾ കാണാം

രാജ്യത്ത് ഏറ്റവും കൂടുതൽ പ്രായമുള്ള രോഗികളിൽ ഒരാളാണ് രാമാനന്ദ തീർത്ഥ. ഏപ്രിൽ 24 ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്നായിരുന്നു പരിശോധന നടത്തിയത്. രാമാനന്ദ തീർത്ഥ രോഗമുക്തി നേടിയത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ ആശ്വാസം പകരുന്നുവെന്നാണ് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർമാർ പറയുന്നത്.

നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണ്. ജനറൽ വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്ന അദ്ദേഹത്തെ രണ്ട് ദിവസത്തിനകം ഡിസ്ചാർജ് ചെയ്യുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

Read Also: കോവിഡ് ബാധിച്ചു മരിച്ചവരുടെ മക്കൾക്കായി സൗജന്യ റേഷനും വിദ്യാഭ്യാസവും പെൻഷനും; പ്രഖ്യാപനവുമായി മധ്യപ്രദേശ്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button