Latest NewsIndia

കോവിഡ് ബാധിച്ചു മരിച്ചവരുടെ മക്കൾക്കായി സൗജന്യ റേഷനും വിദ്യാഭ്യാസവും പെൻഷനും; പ്രഖ്യാപനവുമായി മധ്യപ്രദേശ്‍

കോവിഡിൽ മാതാപിതാക്കളെയോ രക്ഷാകർത്താക്കളെയോ നഷ്ടപ്പെട്ട കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും 5,000 രൂപ പെൻഷനും കൂടാതെ സൗജന്യ റേഷനും

ന്യൂഡൽഹി: കോവിഡ് -19 പകർച്ചവ്യാധിയെത്തുടർന്ന് നിരവധി ആളുകൾ മരണപ്പെട്ടതോടെ അവരുടെ കുട്ടികൾ അനാഥരായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, വലിയ പ്രഖ്യാപനവുമായി മധ്യപ്രദേശ് സർക്കാർ. കോവിഡിൽ മാതാപിതാക്കളെയോ രക്ഷാകർത്താക്കളെയോ നഷ്ടപ്പെട്ട കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും 5,000 രൂപ പെൻഷനും കൂടാതെ സൗജന്യ റേഷനും നൽകുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു.

പ്രതിമാസ പെൻഷൻ കൂടാതെ ഇത്തരം കുടുംബങ്ങളിൽ ആർക്കെങ്കിലും മറ്റു ജോലികൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സർക്കാർ ഗ്യാരൻറിയിൽ വായ്പ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം മെയ് 12 ന് മധ്യപ്രദേശിൽ 8,970 പുതിയ കോവിഡ് -19 കേസുകളും 84 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ രോഗബാധ ഉണ്ടായത് 7,00,202 പേർക്കും ഇതുവരെയുള്ള മരണസംഖ്യ 6,679 ഉം ആണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

കോവിഡ് -19 കേസുകളിൽ ക്രമാതീതമായ വർധനവുണ്ടായതിനാൽ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകളും സംസ്ഥാന സർക്കാർ മാറ്റിവച്ചു. 10, 12 ക്ലാസുകൾ മധ്യപ്രദേശ് ബോർഡ് പരീക്ഷ ഏപ്രിൽ 30 മുതൽ മെയ് 1 വരെ നടക്കേണ്ടതായിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button