Latest NewsInternational

‘പ്രായമായ സ്ത്രീകള്‍ക്ക് തന്നെ തൃപ്തിപ്പെടുത്താന്‍ കഴിയില്ല’, 16 ഭാര്യമാരും 151 കുട്ടികളും ഉള്ള 66 കാരന്റെ ജീവിത രീതികൾ

16 ഭാര്യമാര്‍ക്കും ഊഴം തിരിച്ചുള്ള ടൈം ടേബിള്‍ നേരത്തെ തീരുമാനിച്ചുമാണ് ഇയാള്‍ തന്റെ കുടുംബത്തിലെ അംഗസംഖ്യ വർധിപ്പിച്ചു കൊണ്ടിരിക്കുന്നത്.

സിംബാബ്‌വെ: 16 ഭാര്യമാരും 151 കുട്ടികളുമുള്ള ഒരു സിംബാബ്‌വെ പിതാവ് തന്റെ കുടുംബത്തെ വളർത്താനായി രാത്രിയിൽ നാല് തവണ ലൈംഗിക ഷെഡ്യൂൾ പാലിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തൽ. ഇയാളുടെ ജീവിത കഥ കേട്ട് അന്തം വിട്ടു നിൽക്കുകയാണ് ലോകം. നാല് തവണ ദിവസവും ബന്ധപ്പെടുന്നത് നാല് ഭാര്യമാർക്കൊപ്പമാണ്. 16 ഭാര്യമാര്‍ക്കും ഊഴം തിരിച്ചുള്ള ടൈം ടേബിള്‍ നേരത്തെ തീരുമാനിച്ചുമാണ് ഇയാള്‍ തന്റെ കുടുംബത്തിലെ അംഗസംഖ്യ വർധിപ്പിച്ചു കൊണ്ടിരിക്കുന്നത്.

മിഷ്ചെക്ക് ന്യാന്‍ഡ്രോ എന്ന 66കാരനാണ് ഇങ്ങനെ വ്യത്യസ്ത രീതിയിൽ അംഗബലം വർധിപ്പിക്കുന്നത്. മക്കളും ഭാര്യമാരും ഇത്രയധികം ഉണ്ടെങ്കിലും മിഷ്ചെക്കിന് ജോലി ഒന്നും ഇല്ല. ഭാര്യമാരെ തൃപ്തിപ്പെടുത്തലാണ് തന്റെ മുഴുവന്‍ സമയത്തെയും ജോലി എന്ന് ഇയാള്‍ പറയുന്നു. ചെറുപ്പക്കാരികളായ യുവതികളെ കല്ല്യാണം കഴിക്കാനാണണ് താല്‍പര്യമെന്ന് മിഷ്ചെക്ക് പറയുന്നു. പ്രായമായ സ്ത്രീകള്‍ക്ക് തന്നെ തൃപ്തിപ്പെടുത്താന്‍ കഴിയില്ലെന്നാണ് ഇതിനു കാരണമായി പറയുന്നത്.

മുതിർന്ന മക്കൾ ജോലിക്കു പോകുകയും സമ്പാദിക്കുകയും ചെയ്യുന്നതിനാൽ വീട്ടിൽ ബുദ്ധിമുട്ടില്ല. താന്‍ ആഡംബര ജീവിതമാണ് നയിക്കുന്നതെന്നും തന്റെ സന്തതികള്‍ നല്‍കുന്ന പണവും സമ്മാനങ്ങളും ആണ് ജീവിതത്തിന് മുതല്‍ക്കൂട്ട് എന്നും മിഷ്ചെക്ക് പറയുന്നു. ഭക്ഷണം പാകം ചെയ്തും വീട് വൃത്തിയാക്കിയും മക്കള്‍ക്ക് വിളമ്പി നല്‍കിയുമെല്ലാം മിഷ്ചെക് ഓരോ ദിവസവും ചെലവിടുന്നു. തന്റെ ഈ വലിയ കുടുംബം ഒരു ഭാരമല്ലെന്നും മറിച്ച്‌ തനിക്ക് വലിയ ഗുണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മക്കള്‍ തനിക്ക് നല്ല രീതിയില്‍ സാമ്പത്തികമായി സഹായിക്കുന്നെന്നും മിഷ്ചെക്ക് പറയുന്നു. 93 ഹെക്ടറില്‍ കൃഷി നടത്തിയാണ് ജീവിതം.100ഓളം മക്കള്‍ ജോലി ചെയ്യുമ്പോള്‍ 50 കുട്ടികള്‍ സ്‌കൂളില്‍ പഠിക്കുകയാണ്. ആറ് പേര്‍ സിംബാവേ നാഷണല്‍ ആര്‍മിയില്‍ ജോലി നോക്കുന്നു. രണ്ട് പേര്‍ പൊലീസിലാണ്. 11 പേര്‍ മറ്റ് പല മേഖലകളിലും ജോലി ചെയ്യുന്നു. 13 പെണ്‍മക്കള്‍ വവാഹം കഴിച്ച്‌ പോവുകയും ചെയ്തു. 23 ആണ്‍മക്കളും വിവാഹിതരാണ്. 151 മക്കള്‍ ആയെങ്കിലും ഇനിയും ഇക്കാര്യത്തില്‍ പിന്നോട്ട് പോകാന്‍ മിഷ് ചെക്ക് തയ്യാറല്ല.

വരുന്ന വിന്ററില്‍ 17-ാമത്തെ വിവാഹം നടത്താനാണ് ഇയാളുടെ തീരുമാനം. മരിക്കുന്നതിന് മുമ്പ് 100 ഭാര്യമാരും ആയിരം മക്കളും വേണമെന്നതാണ് മിഷ്ചെക്കിന്റെ ആഗ്രഹം. 1983ലാണ് ആദ്യമായി വിവാഹം കഴിക്കുന്നത് പിന്നീട് കുടുംബത്തിന്റെ വലുപ്പം കൂട്ടി തുടങ്ങി. 2015ലാണ് അവസാനമായി വിവാഹം ചെയ്തത്. 2021ല്‍ 17ാം വിവാഹത്തിന് തയ്യാറെടുക്കുകയാണ് മിഷ്ചെക്ക്.

തന്റെ എല്ലാ ഭാര്യമാരും തന്നില്‍ പൂര്‍ണ്ണ തൃപ്തനാണെന്നും ഇതില്‍ രണ്ട് പേര്‍ ഇപ്പോള്‍ ഗര്‍ഭിണിയാണെന്നും അദ്ദേഹം പറയുന്നു. അതേസമയം ഒരു മകന്‍ പിതാവിന്റെ പാതയില് സഞ്ചരിച്ച്‌ കുടുംബത്തിന്റെ വലിപ്പം കൂട്ടാനുള്ള തയ്യാറെടുപ്പിലാണ്. ഈ മകന് നാല് ഭാര്യമാരാണ് നിലവിലുള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button