മുംബൈ: സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയിൽ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് വിശ്രമം അനുവദിച്ച് ബിസിസിഐ. ഇതോടെ ഏഷ്യാ കപ്പിന് മുന്നോടിയായി നടക്കുന്ന സിംബാബ്‌വെക്കെതിരായ പരമ്പരയില്‍ ദ്രാവിഡിന് പകരക്കാരനായി വിവിഎസ് ലക്ഷ്മണ്‍ എത്തും. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി അധ്യക്ഷനാണ് ലക്ഷ്മണ്‍. നേരത്തെ, അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലും ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യിലും ലക്ഷ്മണ്‍ ഇന്ത്യയുടെ പരിശീലകനായിരുന്നു.
ദ്രാവിഡിന് പുറമെ ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകനായ വിക്രം റാത്തോഡിനും ബൗളിംഗ് പരിശീലകനായ പരസ് മാംബ്രെക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുന്‍ താരങ്ങളായ സായ്‌രാജ് ബഹുതുലെയും ഋഷിരാജ് കനിത്കറുമാകും ലക്ഷ്മണൊപ്പം സിംബാബ്‌വെയിലേക്ക് പറക്കും. ഈ മാസം 18, 20, 22 തീയതികളിലാണ് സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പര.
Read Also:- സന്ധി വേദന അകറ്റാൻ എല്ല് സൂപ്പ്!
ഏകദിന ടീമിന്‍റെ നായകനായ കെഎല്‍ രാഹുല്‍, ഏഷ്യാ കപ്പ് ടീമിലുള്ള ദീപക് ഹൂഡ, ആവേശ് ഖാന്‍ എന്നിവര്‍ പരമ്പരയ്ക്ക് ശേഷം യുഎഇയില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു. അതേസമയം, ഏഷ്യാ കപ്പിനായി ഇന്ത്യന്‍ ടീമും സപ്പോര്‍ട്ട് സ്റ്റാഫും ഈ മാസം 20നാണ് യുഎഇയിലേക്ക് പോകുക. 27ന് തുടങ്ങുന്ന ഏഷ്യാ കപ്പില്‍ 28ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
Post Your Comments