Latest NewsCricketNewsSports

സിംബാബ്‍വെക്കെതിരായ ഏകദിന പരമ്പര തൂത്തുവാരാൻ ഇന്ത്യ ഇന്നിറങ്ങും

ഹരാരെ: സിംബാബ്‍വെക്കെതിരായ ഏകദിന പരമ്പര തൂത്തുവാരാൻ ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.45ന് ഹരാരെ സ്‌പോര്‍ട്‌സ് ക്ലബിലാണ് പരമ്പരയിലെ അവസാനത്തെ ഏകദിനം. രണ്ട് മത്സരങ്ങളും ആധികാരികമായി ജയിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ മൂന്നാം അങ്കത്തിനിറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ ഇന്നും കളിക്കാനാണ് സാധ്യത. അതേസമയം പ്ലേയിംഗ് ഇലവനില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയേക്കും.

ആദ്യ രണ്ട് മത്സരങ്ങളിലും ടോസ് നേടി ഫീൽഡിംഗിനിറങ്ങിയ ഇന്ത്യ ഇത്തവണ ബാറ്റിംഗ് തിരഞ്ഞെടുക്കാനായിരിക്കും സാധ്യത. ഷഹബാസ് അഹമ്മദിനോ രാഹുല്‍ ത്രിപാഠിക്കോ അരങ്ങേറ്റത്തിന് ഇന്ത്യ അവസരം നൽകിയേക്കും. ഇവര്‍ക്കൊപ്പം ആവേശ് ഖാനും റുതുരാജ് ഗെയ്‌ക്‌വാദും അവസരം കാത്തിരിക്കുന്നുമുണ്ട്. രണ്ടാം ഏകദിനത്തില്‍ വിശ്രമത്തിലായിരുന്ന ദീപക് ചാഹര്‍ ഇന്ന് കളിക്കും.

ആശ്വാസ ജയം തേടിയിറങ്ങുന്ന സിംബാബ്‍വെയാകട്ടെ ഓപ്പണിംഗിലെ പിഴവ് മറികടക്കാനുള്ള ശ്രമത്തിലാണ്. 2020 മുതൽ സിംബാബ്‍വെ 14 സഖ്യത്തെ പരീക്ഷിച്ചു. 2014ന് ശേഷം ഓപ്പണിംഗിൽ ഒരു സെഞ്ചുറി കൂട്ടുകെട്ട് പോലും സിംബാബ്‍വെക്കില്ല. ബംഗ്ലാദേശിനെതിരെ തിളങ്ങിയ സിക്കന്തർ റാസയിലും ക്യാപ്റ്റൻ റെഗിസ് ചകബ്‍വയിലും തന്നെയാണ് ആതിഥേയരുടെ പ്രതീക്ഷ.

Read Also:- പ്രമേഹം നിയന്ത്രിക്കാൻ തുളസി!

ഇന്ത്യയുടെ സാധ്യത ഇലവൻ: കെഎൽ രാഹുൽ (ക്യാപ്റ്റൻ), റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി/ഷഹബാസ് അഹമ്മദ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), കുൽദീപ് യാദവ്, അക്സർ പട്ടേൽ, പ്രസിദ് കൃഷ്ണ, ആവേശ് ഖാൻ, ദീപക് ചാഹർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button