ലഖ്‌നൗ: ഗംഗാനദിയില്‍ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നത് വലിയ ചർച്ചയായിരുന്നു. ഇന്നും ഏഴോളം മൃതദേഹങ്ങൾ ഉത്തര്‍പ്രദേശിലെ ബലിയയില്‍ നിന്നും കണ്ടെത്തി. ഇതോടെ ജില്ലയില്‍ ഒഴുകിയെത്തിയ മൃതദേഹങ്ങളുടെ എണ്ണം 52ആയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ചൊവ്വാഴ്ച മാത്രം 45 മൃതദേഹങ്ങള്‍ ഗംഗയിലൂടെ ഒഴുകി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടന്നാണ് ബലിയ നിവാസികള്‍ പറയുന്നത്. മൃതദേഹങ്ങളില്‍ പലതും അഴുകിയ അവസ്ഥയിലാണെന്നാണ് ജില്ലാ കലക്ടര്‍ അതിഥി സിങ് വ്യക്തമാക്കി.
read also: രാശി ഫലം ശുഭകരമല്ല, പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ വൈകുന്നത് ജ്യോത്സ്യന്റെ നിര്‍ദേശ പ്രകാരമോ?
‘ചൊവ്വാഴ്ച കണ്ടെത്തിയ മൃതദേഹങ്ങളുടെ സംസ്‌കാരം അന്നു വൈകുന്നേരം തന്നെ നടത്തി. എവിടെനിന്നാണ് മൃതദേഹങ്ങള്‍ എത്തുന്നത് എന്ന്കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. നദിയുടെ ഒഴുക്ക് വെച്ച്, ബിഹാറിലെ ബക്‌സറില്‍ നിന്നോ മറ്റു ഭാഗങ്ങളില്‍ നിന്നോ ആകണം ഇവ എത്തിയത് എന്നാണ് കരുതുന്നത്’ കലക്ടര്‍ പറഞ്ഞു. എന്നാല്‍ ഒഴുകിയെത്തുന്ന മൃതദേഹങ്ങള്‍ ഉത്തര്‍പ്രദേശില്‍ നിന്നാണെന്നാണ് ബക്‌സര്‍ ജില്ലാ ഭരണകൂടം ആരോപിക്കുന്നത്.
Post Your Comments