Latest NewsKeralaNewsInternational

‘എന്റെ ഹൃദയം തകരുന്നു’; റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് ഇസ്രയേൽ താരം

അഷ്കെലോൺ: പലസ്തീൻ തീവ്രവാദികളുടെ റോക്കറ്റ് ആക്രമണത്തിൽ ഇസ്രയേലിൽ മരിച്ച മലയാളി നഴ്സിന് ആദരാഞ്ജലി അർപ്പിപ്പ് ഇസ്രായേൽ സെലിബ്രിറ്റി ഹനന്യ നഫ്താലി. ഇസ്രായേൽ നഗരമായ അഷ്‌കെലോണിൽ ഗാസയിൽ നിന്ന് വിക്ഷേപിച്ച റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ മരണം തനിക്ക് വേദന ഉണ്ടാക്കുന്നുവെന്ന് നഫ്താലി ഫേസ്ബുക്കിൽ കുറിച്ചു.

‘എന്റെ ഹൃദയം തകരുന്നു. ഇത് സൗമ്യ സന്തോഷ്. ഇന്ത്യയിൽ നിന്നുള്ള കെയർ ടേക്കർ ആയിരുന്നു അവർ. ഇസ്രായേൽ നഗരമായ അഷ്‌കെലോണിൽ ഗാസയിൽ നിന്ന് വിക്ഷേപിച്ച റോക്കറ്റ് പതിച്ചാണ് ഇവർ കൊല്ലപ്പെട്ടത്. അവർക്ക് ഒരു ഭർത്താവും 9 വയസ്സുള്ള ഒരു കുട്ടിയും ഉണ്ടായിരുന്നു.’- ഹനന്യ നഫ്താലി ഫേസ്ബുക്കിൽ കുറിച്ചു.

Also Read:‘ഈ ഇസ്രായേലിക്കുള്ള മര്യാദ പോലും സുടാപ്പികൾക്കില്ലാതെ പോവുന്നല്ലോ’; ഗാസ ആക്രമണത്തിൽ പ്രതികരണവുമായി അലി അക്ബർ

ഭർത്താവിനോട് വിഡീയോ കോളിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലേക്ക് റോക്കറ്റ് വീണതും ദുരന്തമുണ്ടായതും. മൃതദേഹം അഷ്ക്കലോണിലെ ബർസിലായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ദുരന്ത വാർത്ത അറിഞ്ഞ സൗമ്യയുടെ സുഹൃത്തുക്കളും മലയാളി നഴ്സുമാരും ആശുപത്രിയിലേക്ക് എത്തിട്ടുണ്ട്. കഴിഞ്ഞ പത്തുവർഷമായി സൗമ്യ അഷ്കലോണിൽ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു. 2017 ൽ ആണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭർത്താവും മകനും നാട്ടിലാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button