മുംബൈ: കോവിഡ് മുക്തരായവരില്‍ നിന്ന് ഡോക്ടര്‍ ദമ്പതികള്‍ മരുന്നുകള്‍ ശേഖരിച്ച് ആവശ്യമുള്ള രോഗികള്‍ക്ക് നല്‍കി മാതൃകയായി. പത്ത് ദിവസം ഇവര്‍ ശേഖരിച്ചത് 20 കിലോ കോവിഡ് മരുന്നുകളാണ്. മെയ് ഒന്നിനാണ് ഡോ. മാര്‍ക്കസ് റാന്നിയും ഭാര്യ ഡോ. റെയ്നയും മെഡ്സ് ഫോര്‍ മോര്‍ എന്ന സന്നദ്ധ ഗ്രൂപ്പ് ആരംഭിച്ചത്.
‘ഞങ്ങള്‍ 10 ദിവസം മുമ്പാണ് ഈ സംരംഭം ആരംഭിച്ചത്. ഞങ്ങള്‍ ഹൗസിംഗ് സൊസൈറ്റികളില്‍ നിന്ന് മരുന്നുകള്‍ ശേഖരിക്കുകയും മരുന്ന് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് നല്‍കുകയും ചെയ്യുന്നു,’ ഡോ. മാര്‍ക്കസ് റാന്നി മാധ്യമങ്ങളോട് പറഞ്ഞു.
READ MORE: തീവ്രവാദത്തിന്റെ മതവെറിയിൽ പിടഞ്ഞു ചിതറുന്ന ജീവനുകൾ നൽകുന്ന സൂചനകളെ കുറിച്ച്, അഞ്ജു പാർവതി പ്രഭീഷ്
വീടിന് തൊട്ടടുത്തുള്ള ഫ്‌ലാറ്റുകളിലെ ഏഴോ എട്ടോ ആളുകളെ ഉള്‍പ്പെടുത്തി ഒരു ടീം രൂപീകരിച്ചു. മരുന്നുകള്‍ വാങ്ങാന്‍ പുറത്തുപോകാന്‍ കഴിയാത്തവരെയും കോവിഡ് മരുന്നുകള്‍ വാങ്ങാന്‍ കഴിയാത്തവരെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദൗത്യം ആരംഭിച്ചത്. അതിന്റെ തുടര്‍ച്ചയാണ് മരുന്ന് ശേഖരണം. പത്തു ദിവസം കൊണ്ട് 20 കിലോഗ്രാം ഉപയോഗിക്കാത്ത മരുന്നുകളാണ് ശേഖരിച്ചത്.
ഇത് നിരാലംബരായവര്‍ക്ക് വിതരണം ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത് .ഞങ്ങള്‍ക്കൊപ്പം ജോലി ചെയ്യുന്ന ഒരാളുടെ കുടുംബാംഗങ്ങള്‍ക്ക് കോവിഡ് വന്നതോടെയാണ് ഇതിന് തുടക്കമിട്ടത്. കോവിഡ് മരുന്നുകള്‍ക്ക് വില കൂടിയതിനാല്‍ പലര്‍ക്കും താങ്ങാനാകാത്ത സാഹച?ര്യമാണുള്ളത്. അതിനാല്‍ ആവശ്യംകഴിഞ്ഞവരോട് മരുന്നുകള്‍ സംഭാവന ചെയ്യാന്‍ ആവശ്യപ്പെട്ടു. മിക്കവരും തയാറായതായി ഡോ. റെയ്‌ന പറയുന്നു.
READ MORE: തെരഞ്ഞെടുപ്പിൽ തനിക്ക് വോട്ട് ചെയ്യാത്തവരോട് കൃഷ്ണ കുമാറിന് പറയാനുള്ളത് ഒരു കാര്യം മാത്രം
കോവിഡ് -19 രോഗികള്‍ക്ക് ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകള്‍, ഫാബിഫ്‌ലു, വേദന സംഹാരികള്‍, സ്റ്റിറോയിഡുകള്‍, ഇന്‍ഹേലറുകള്‍, വിറ്റാമിനുകള്‍, ആന്റാസിഡുകള്‍ തുടങ്ങി എല്ലാത്തരം ഉപയോഗിക്കാത്ത മരുന്നുകളും മെഡ്‌സ് ഫോര്‍ മോര്‍ ശേഖരിക്കുന്നു. കൂടാതെ, പള്‍സ് ഓക്‌സിമീറ്റര്‍, തെര്‍മോമീറ്റര്‍ തുടങ്ങിയ അടിസ്ഥാന ഉപകരണങ്ങളും ഇവര്‍ ശേഖരിക്കുന്നു. ഈ സന്നദ്ധ പ്രവര്‍ത്തനത്തെ കുറിച്ച് കേട്ട് അയല്‍ കെട്ടിടങ്ങളിലുള്ളവരും മരുന്നുകള്‍ ശേഖരിക്കാന്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്.
READ MORE: ‘ഹലോ ഹലോ എന്ന് വിളിച്ചിട്ടും മറുതലയ്ക്കല്‍ ആളനക്കമില്ല..’ വിതുമ്പലോടെ സൗമ്യയുടെ ഭർത്താവ് സന്തോഷ്
Post Your Comments