COVID 19KeralaLatest NewsIndiaNews

കോവിഡ് 19: നമ്മൾ ഒറ്റക്കെട്ടായി ഈ പ്രതിസന്ധിയെ നേരിടുമെന്ന് ഉമ്മൻ ചാണ്ടി

കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി കൈകോര്‍ക്കുകയാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം :

Also Read:ചെറിയ പെരുന്നാൾ: പ്രവാസികളുള്‍പ്പെടെ 460 തടവുകാര്‍ക്ക് മാപ്പ്​ നല്‍കി സുല്‍ത്താന്‍

കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി കൈകോര്‍ക്കുകയാണ്. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥരുമായി ഇന്ന് ചര്‍ച്ച നടത്തി.
മണര്‍കാട് പള്ളി ഹാളില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍, പാമ്ബാടി താലൂക്ക് ആശുപത്രി , വാകത്താനം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, തോട്ടക്കാട് സി എഫ് എല്‍ ടി സി, മീനടം പഞ്ചായത്തിന്റെ കിഴില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന Domiciliary Care Centre എന്നിവിടങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button