ജനങ്ങള്‍ കോവിഡ് ഭീതിയിലാണ്. മനോധൈര്യം കൈവിടാതെ പോസിറ്റീവ് ആയിരിക്കുകയാണ് ഈ സമയം വേണ്ടത്. തമാശ നിറഞ്ഞതും രസകരമായതും മനസിന് സന്തോഷം നല്‍കുന്നതുമായ കാര്യങ്ങള്‍ ചെയ്യുകയും അത്തരം വീഡിയോകള്‍ കാണുകയും ചെയ്യുക. ഇത്തരത്തില്‍ നിങ്ങളുടെ സങ്കടങ്ങളെല്ലാം മറക്കാനുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. വൃദ്ധ ദമ്പതികളുടെ ഒരു ഡാന്‍സ് വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്.
https://twitter.com/fred035schultz/status/1390662844346216452?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1390662844346216452%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fmalayalam.news18.com%2Fnews%2Fbuzz%2Felderly-couple-dancing-their-hearts-out-proves-that-age-is-just-a-number-aa-gh-380899.html
ഡാന്‍സ് ചെയ്യുന്നതിന് പ്രായം വെറും നമ്പറു മാത്രമാണെന്ന് തെളിയിക്കുകയാണ് ഇവര്‍. നൃത്തം ചെയ്യാനോ ജീവിതം ആസ്വദിക്കാനോ പ്രായം ഒരു തടസമേയല്ലെന്ന് ഈ വീഡിയോ കണ്ട ശേഷം നിങ്ങള്‍ക്ക് മനസിലാകും. ദമ്പതികള്‍ക്ക് പ്രായമുണ്ടെന്ന് നമുക്ക് മനസിലാകുമെങ്കിലും അവരുടെ എനര്‍ജി ലെവല്‍ കണ്ടാല്‍ ചെറുപ്പക്കാരേക്കാള്‍ കൂടുതലാണെന്ന് തോന്നിയേക്കാം. അത്ര ആവേശത്തോടു കൂടിയാണ് ഇവര്‍ ചുവടുകള്‍ വെക്കുന്നത്.
READ MORE: കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം അതീവ അപകടകാരി , ആഗോളതലത്തില്‍ ആശങ്ക : ഡബ്ല്യുഎച്ച്ഒ
വീഡിയോ എവിടെ നിന്നാണ് പകര്‍ത്തിയതെന്ന് ഇതുവരെ കണ്ടെത്തിയില്ലെങ്കിലും ഇന്റര്‍നെറ്റില്‍ ഇരുവര്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഫ്രെഡ് ഷുള്‍ട്‌സ് എന്ന അക്കൗണ്ട് ഉടമയാണ് ട്വിറ്ററില്‍ ഈ വീഡിയോ ഷെയര്‍ ചെയ്തത്. മെയ് 7 ന് ഷെയര്‍ ചെയ്ത ഈ വീഡിയോ ക്ലിപ്പ് ഇതിനകം 6.1 ലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു. വീഡിയോ കണ്ട നിരവധി പേര്‍ അഭിനന്ദനവും സ്‌നേഹവും കമന്റ്‌സ് വിഭാഗത്തില്‍ അറിയിച്ചിട്ടുണ്ട്.
2013ലെ ബോളിവുഡ് ഹിറ്റായ യേ ജവാനി ഹായ് ദീവാനി എന്ന സിനിമയിലെ ഗാഗ്ര എന്ന സൂപ്പര്‍ ഗാനത്തിന് ചുവടുവച്ച ദമ്പതികളുടെ വീഡിയോ കഴിഞ്ഞ വര്‍ഷം വൈറലായിരുന്നു.
READ MORE: കോവിഡ് ചികിത്സയ്ക്ക് ചാണകവും ഗോമൂത്രവും ; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദർ
Post Your Comments