തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതോടെ കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ പ്രതിസന്ധിയില്‍. കോവിഡ് രോഗികള്‍ വീടുകളില്‍ കഴിയുന്ന സാഹചര്യത്തില്‍ മീറ്റര്‍ റീഡിംഗിന് എത്തുന്നവര്‍ പലപ്പോഴും ഇക്കാര്യം അറിയാറില്ല. ഇത്തരത്തില്‍ നിരവധി പേര്‍ക്ക് കോവിഡ് ബാധിച്ചതായാണ് റിപ്പോര്‍ട്ട്.
ജോലി ദിവസങ്ങളുടെ എണ്ണം അടിസ്ഥാനപ്പെടുത്തിയാണ് ഇവര്‍ക്ക് ശമ്പളം ലഭിക്കുന്നത് എന്നിരിക്കെ ആരോഗ്യ സുരക്ഷാ പദ്ധതികളോ രോഗബാധിതരാകുന്ന ദിവസങ്ങളിലെ വേതനമോ ഇവര്‍ക്ക് ലഭിക്കുന്നില്ലെന്നാണ് പരാതി. സുരക്ഷാ സംവിധാനങ്ങളൊരുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ലെന്നും ജീവനക്കാര്‍ പറയുന്നു.
കോവിഡ് ബാധിതരുടെ വീടുകള്‍ക്ക് മുന്നില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ആരോഗ്യവകുപ്പ് സ്ഥാപിച്ചിരുന്നു. എന്നാല്‍ പ്രതിദിന രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നതോടെ ഇതും അവസാനിച്ചു. വെല്ലുവിളികള്‍ നിറഞ്ഞ സമയത്തും ജോലി ചെയ്യേണ്ടി വരുന്നുണ്ടെങ്കിലും ഇവര്‍ക്ക് സുരക്ഷയൊരുക്കാനോ വേതനം വര്‍ധിപ്പിക്കാനോ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
Post Your Comments