തിരുവനന്തപുരം: നേമത്തെ മുന്‍ എംഎല്‍എ ഒ.രാജഗോപാലിനെതിരെ അണികളുടെ രോഷം വിട്ടുമാറിയിട്ടില്ല. കുമ്മനം രാജശേഖരന്റെ തോല്‍വിക്ക് കാരണക്കാരന്‍ എന്ന വിശേഷണത്തിനു പുറമെ ഒറ്റുകാരന്‍ എന്നാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഒ.രാജഗോപാലിനെതിരെ നടക്കുന്ന പൊങ്കാല. ഇത്തവണ നേമത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കുമ്മനം രാജശേഖരന്‍ തോല്‍ക്കാന്‍ കാരണമായത് രാജഗോപാലിന്റെ നിലപാടുകളായിരുന്നു എന്നാണ് ഇവര്‍ ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം.
Read Also : ദേശീയ അവാര്‍ഡ് ജേതാവായ നടന്‍ ചഞ്ചല്‍ ചൗധരിയ്‌ക്കെതിരെ സൈബര്‍ ആക്രമണം
കേരളത്തിലെ മൂന്നു ജില്ലകളില്‍ കേന്ദ്രസര്‍ക്കാര്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ അനുവദിച്ച കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പങ്കുവച്ചിരുന്നു. കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പുതിയ ഓക്‌സിജന്‍ പ്ലാന്റുകള്‍ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ എന്ന തലക്കെട്ടോടുകൂടിയാണ് രാജഗോപാല്‍ ഇക്കാര്യം പോസ്റ്റ് ചെയ്തത്. ഈ പോസ്റ്റിന് കീഴിലായിട്ടാണ് അദ്ദേഹത്തെ ഒറ്റുകാരനെന്നും പാപിയെന്നും നീചനെന്നും വിളിച്ചുകൊണ്ട് പാര്‍ട്ടി അനുകൂലികള്‍ രംഗത്ത് എത്തിയത്.
ഇക്കൂട്ടത്തില്‍ ഒരാള്‍ അനുനയപൂര്‍വ്വം ‘എന്റെ രാജേട്ടാ… ഈ പണി നേരത്തെ തുടങ്ങിയെങ്കിലും അഞ്ച് സീറ്റ് കേരളത്തില്‍ കിട്ടിയേനെ’-എന്ന് പറയുമ്പോള്‍ ‘എന്ത് പോസ്റ്റിട്ടാലും നിങ്ങളെ ചതിയനായിട്ട് മാത്രമേ കാണാന്‍ സാധിക്കുന്നു’-എന്ന് മറ്റൊരാള്‍ പറയുന്നു.
Post Your Comments