Latest NewsIndiaNews

‘കേരളത്തില്‍ രോഗികള്‍ കൂടാന്‍ കാരണം രാഹുല്‍ ഗാന്ധിയുടെ റാലി’; സോണിയക്കു നഡ്ഡയുടെ കത്ത്

കോവിഡ് പോരാട്ടത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുന്നുവെന്നാരോപണവുമായാണ് ജെ.പി. നഡ്ഡ കോൺഗ്രസിനെതിരെ രംഗത്ത് എത്തിയത്.

ന്യൂഡൽഹി: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡ രംഗത്ത്. കോവിഡ് പോരാട്ടത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുന്നുവെന്നാരോപണവുമായാണ് ജെ.പി. നഡ്ഡ കോൺഗ്രസിനെതിരെ രംഗത്ത് എത്തിയത്. ഇതുമായി ബന്ധപ്പെട്ട് നഡ്ഡ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു. കേരളത്തില്‍ രോഗികള്‍ കൂടാന്‍ രാഹുല്‍ഗാന്ധിയുടെ റാലിയും കാരണമായിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചെന്നും കത്തില്‍ നഡ്ഡ ആരോപിച്ചു.

Read Also: അധികാര വടംവലിയിൽ പിണറായി മന്ത്രിസഭ; മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് ഗണേഷും ആന്റണി രാജുവും

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ പരാജയം ഗൗരവമുള്ളതെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി. തിരിച്ചടിയില്‍നിന്നു പാഠം പഠിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിനു ശരിയായ ദിശയില്‍ മുന്നോട്ടുപോവാനാവില്ലെന്ന് സോണിയ പറഞ്ഞു. തിരഞ്ഞെടുപ്പു ഫലം വിലയിരുത്താന്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ. എന്നാൽ ഗൗരവമുള്ള തിരിച്ചടിയാണ് കോണ്‍ഗ്രസിനു നേരിട്ടത്. ഇത്തരത്തില്‍ പറയേണ്ടിവന്നതില്‍ നിരാശയുണ്ട്. തിരഞ്ഞെടുപ്പു ഫലം പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കും. എത്രയും പെട്ടെന്നു സമിതി റിപ്പോര്‍ട്ട് നല്‍കണമെന്നും സോണിയ പറഞ്ഞു. കേരളത്തിലും അസമിലും സര്‍ക്കാരുകളെ തോല്‍പ്പിക്കാനാവാത്തത് എന്തുകൊണ്ടെന്ന് ഗൗരവത്തോടെ പരിശോധിക്കണം. പശ്ചിമ ബംഗാളില്‍ ഒരു സീറ്റ് പോലും നേടാനാവാത്തത് എന്തുകൊണ്ടെന്നും പരിശോധിക്കേണ്ടതുണ്ട്. അസൗകര്യകരമായ കാര്യങ്ങളാവും ഈ പരിശോധനയില്‍ ഉരുത്തിരിഞ്ഞുവരിക. എന്നാല്‍ യാഥാര്‍ഥ്യത്തെ നേരിട്ടുകൊണ്ടല്ലാതെ പാര്‍ട്ടിക്കു മുന്നോട്ടുപോവാനാവില്ല.- സോണിയ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button