KeralaLatest NewsNews

ജെ.പി നദ്ദയുടെ വാഹനത്തിന് നേരെ കല്ലേറ്; തൃണമൂല്‍ തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണെന്ന് കെ സുരേന്ദ്രന്‍

മമതയുടെ ജനാധിപത്യവിരുദ്ധതയ്‌ക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരം: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുടെ വാഹനത്തിന് നേരെ നടന്ന കല്ലേറില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രതിഷേധിച്ചു. നദ്ദയുടെ വാഹനത്തിന് നേരെ കരിങ്കൊടി പ്രയോഗവും കല്ലേറും നടത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് ജനാധിപത്യത്തെ അട്ടിമറിക്കുകയാണ്. എന്നാൽ ബി.ജെ.പിയുടെ ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയുടെ വാഹനവും ബംഗാള്‍ അദ്ധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ വാഹനവും അക്രമിക്കപ്പെട്ടു. ബംഗാളില്‍ ക്രമസമാധാനം പാടെ തകര്‍ന്നു കഴിഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

Read Also: മാധ്യമ പ്രവർത്തകയെ വെടിവെച്ചു കൊന്നു; അഫ്ഗാനിസ്ഥാനിൽ നടക്കുന്നത് കൊടുംക്രൂരതകൾ

എന്നാൽ ദേശീയ അദ്ധ്യക്ഷന്റെ ബംഗാള്‍ സന്ദര്‍ശനത്തിനിടെ വലിയ സുരക്ഷാ വീഴ്ചയാണുണ്ടായത്. മമതയുടെ ഫാസിസത്തിന്റെ ഉദ്ദാഹരണമാണ് ഈ കിരാത സംഭവം. പാര്‍ട്ടി പതാകയും വടികളുമായ് തൃണമൂല്‍ പ്രവര്‍ത്തകര്‍ വഴി നീളെ ബിജെപി വാഹനങ്ങളെ അക്രമിക്കുകയായിരുന്നു. അക്രമത്തില്‍ നിരവധി വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. പലയിടത്തും പൊലീസ് കഴ്ചക്കാരാകുകയായിരുന്നു. മമതയുടെ ജനാധിപത്യവിരുദ്ധതയ്‌ക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button