ന്യൂഡൽഹി: ദേശിയ പൗരത്വ നിയമ നിയമനിർമാണത്തെ അനുകൂലിച്ചുള്ള ബിജെപിയുടെ രാജ്യ വ്യാപക പ്രചാരണ പരിപാടികൾക്ക് ഇന്ന് തുടക്കം. പാർട്ടി വർക്കിംഗ് പ്രസിഡന്റ് ജെപി നദ്ദയുടെ നേത്യത്വത്തിൽ കൊൽക്കത്തയിലാണ് പൗരത്വ ഭേഭഗതി നിയമനിർമാണത്തെ അനുകൂലിച്ചുള്ള പ്രധാന റാലി നടക്കുക. അതേസമയം ഉത്തർ പ്രദേശിലെ ആക്രമണങ്ങൾക്ക് പിന്നിലെ പ്രധാന ശക്തി പോപ്പുലർ ഫ്രണ്ടാണെന്നും സംഘടനയ്ക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും ഉത്തർ പ്രദേശ് ഉപമുഖ്യമന്ത്രി സിഎം ദിനേശ് ശർമ്മ പ്രഖ്യാപിച്ചു.
പശ്ചിമ ബംഗാളിൽ സംഘർഷ സാധ്യത ഉണ്ടെന്നാണ് രഹസ്യാന്വേഷണ എജൻസികളുടെ മുന്നറിയിപ്പ്. സംസ്ഥാനത്തെ സംഘർഷങ്ങൾക്ക് പിന്നിലുള്ള ഗൂഡാലോചനയുടെ പ്രതിസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ആണെന്നാണ് ലഭിക്കുന്ന വിവരം. ഉത്തർപ്രദേശിലെ സംഘർഷങ്ങൾക്ക് പിന്നിലുള്ള പോപ്പുലർ ഫ്രണ്ടിന്റെ പങ്ക് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി ഉപമുഖ്യമന്ത്രി സിഎം ദിനേശ് ശർമ്മ അറിയിച്ചു. പോപ്പുലർ ഫ്രണ്ടിന്റെ സാന്നിധ്യമാണ് അക്രമത്തിന് കാരണമെന്ന് വിവിധ രഹസ്യാന്വേഷണ എജൻസികൾക്ക് തെളിവ് ലഭിച്ചതായി അദ്ദേഹം അറിയിച്ചു.
നിരോധിത സംഘടനയായ സിമിയും ആയി പോപ്പുലർ ഫ്രണ്ടിനുള്ള ബന്ധം അടക്കമാണ് അന്വേഷിക്കുക എന്നും ഉത്തർ പ്രദേശ് ഉപമുഖ്യമന്ത്രി വ്യക്തമാക്കി. സംഘർഷങ്ങളും ആയി ബന്ധപ്പെട്ട് ഇതുവരെ സംസ്ഥാനത്ത് 879 പേരെ അറസ്റ്റ് ചെയ്തതായി ഉത്തർപ്രദേശ് ഡിജിപി ഒപി സിംഗും വ്യക്തമാക്കി. ഇതുവരെ മുൻ കരുതൽ നടപടി എന്ന നിലയിൽ അയ്യായിരത്തോളം പേരെ ആണ് ചോദ്യം ചെയ്തിട്ടുള്ളത്.
Post Your Comments