കുവൈത്ത് സിറ്റി: കോവിഡിൽ വിറങ്ങലിച്ച് നിൽക്കുന്ന ഇന്ത്യയെ സഹായിക്കാൻ മുന്നിട്ടിറങ്ങി വിദേശരാജ്യങ്ങൾ. കോവിഡ് കാരണം ദുരിതത്തിലുള്ള ഇന്ത്യയിലെ ജനങ്ങള്‍ക്ക് ആശ്വാസവുമായി കുവൈത്തിലെ എയര്‍ടെക് ഗ്രൂപ്. റഫ്രിജറേഷന്‍ ആന്‍ഡ് ഓക്സിജന്‍ കമ്പനിയാണ് എയര്‍ടെക് ഗ്രൂപ്. ഇന്ത്യന്‍ എംബസിയുടെയും കുവൈത്ത് സര്‍ക്കാറിന്റെയും സഹായത്തോടെ കമ്പനി ഷിപ്മെന്റ് നടത്തി. 100 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്സിജനാണ് എയർടെക് കുവൈത്ത് സര്‍ക്കാര്‍ വഴി ഇന്ത്യയിലേക്ക് അയച്ചത്.
സൗജന്യമായാണ് ലിക്വിഡ് ഓക്സിജനും ഓക്സിജന്‍ സിലിണ്ടറുകളും അയക്കുന്നതെന്നും ദുരിതകാലത്ത് ഇന്ത്യക്കൊപ്പം നില്‍ക്കാനാണ് ശ്രമമെന്നും എയര്‍ടെക് ഗ്രൂപ് ചെയര്‍മാന്‍ അല്‍ ഹരാത് അബ്ദുല്‍ റസാഖ് പറഞ്ഞു. ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് എയര്‍ടെക് ഗ്രൂപ് ചെയര്‍മാനെ സന്ദര്‍ശിച്ചിരുന്നു.
അതേസമയം, ഇന്ത്യയിൽ പടരുന്നത് തീവ്രവ്യാപനശേഷിയുള്ള കൊറോണ വൈറസിന്റെ ഇരട്ട ജനതികമാറ്റംവന്ന ബി.1.167 വകഭേദമാണെന്ന് ലോകാരോഗ്യ സംഘടനയുടെ മുഖ്യശാസ്ത്രജ്ഞയായ സൗമ്യാ സ്വാമിനാഥൻ വ്യക്തമാക്കി. വാക്സിൻ നൽകുന്ന സംരക്ഷണത്തെപ്പോലും ഇരട്ട ജനതികമാറ്റംവന്ന ബി.1.167 വകഭേദത്തിനു കഴിയുമെന്നാണ് ഇവർ പറയുന്നത്. വളരെ സൂഷ്മമായി ശ്രദ്ധിച്ചാൽ മാത്രമേ ഇതിൽ നിന്നും കരകയറാൻ സാധിക്കുകയുള്ളുവെന്നാണ് റിപ്പോർട്ടുകൾ.
Post Your Comments