KeralaLatest NewsNews

ഇ-പാസിനായി ഇതുവരെ അപേക്ഷിച്ചത് 1.75 ലക്ഷം പേർ; അനുമതി നൽകിയത് 15,761 പേർക്ക് മാത്രം

തിരുവനന്തപുരം: ഇ-പാസിനായി ഇതുവരെ പോലീസിന് ലഭിച്ചത് 1,75,125 അപേക്ഷകൾ. ഞായറാഴ്ച വൈകിട്ട് ഏഴുമണി വരെയുള്ള കണക്കാണിത്. ഇതിൽ 15,761 പേർക്ക് മാത്രമാണ് ഇ-പാസിന് അനുമതി നൽകിയത്. 81,797 പേരുടെ അനുമതി നിഷേധിച്ചതായും 77,567 അപേക്ഷകൾ പരിഗണനയിലാണെന്നും പോലീസ് അറിയിച്ചു. 24 മണിക്കൂറും സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിച്ചാണ് ഇ-പാസിനുള്ള അപേക്ഷകൾ തീർപ്പാക്കുന്നത്.

Read Also: രോഗികളുടെ പരാതി ഫലം കണ്ടു; കോവിഡ് ചികിത്സയ്ക്ക് കഴുത്തറുപ്പൻ ഫീസ് ഈടാക്കിയ അൻവർ മെമ്മോറിയൽ ആശുപത്രിക്കെതിരെ കേസ്

വളരെ അത്യാവശ്യഘട്ടങ്ങളിൽ യാത്ര ചെയ്യുന്നതിന് മാത്രമേ പോലീസിന്റെ ഓൺലൈൻ ഇ-പാസിന് അപേക്ഷിക്കാവൂവെന്നാണ് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിരിക്കുന്നത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളും പരിശോധനകളും തിങ്കളാഴ്ച മുതൽ കൂടുതൽ ശക്തിപ്പെടുത്താനും അദ്ദേഹം നിർദ്ദേശം നൽകി.

അവശ്യവിഭാഗത്തിൽപ്പെട്ടവർക്ക് സാധുതയുള്ള തിരിച്ചറിയൽ കാർഡ് ഉള്ള പക്ഷം വേറെ പാസിന്റെ ആവശ്യമില്ല. വീട്ടുജോലിക്കാർ, ഹോം നേഴ്‌സ് എന്നിവർ ഉൾപ്പെടെയുള്ള തൊഴിലാളികൾക്ക് വേണ്ടി തൊഴിലുടമയ്ക്ക് പാസിന് അപേക്ഷിക്കാം. മരുന്ന്, ഭക്ഷ്യവസ്തുക്കൾ വാങ്ങൽ മുതലായ വളരെ അത്യാവശ്യ കാര്യങ്ങൾക്ക് സത്യവാങ്മൂലം മതിയാകും. എന്നാൽ ഈ സൗകര്യം ദുരുപയോഗം ചെയ്താൽ കർശന നടപടി സ്വീകരിക്കും. അവശ്യവിഭാഗത്തിൽപ്പെട്ട സർക്കാർ ജീവനക്കാർ യാത്ര ചെയ്യുമ്പോൾ തിരിച്ചറിയൽ കാർഡ് കയ്യിൽ കരുതണമെന്നും അദ്ദേഹം അറിയിച്ചു.

Read Also: കോവിഡ് വാക്‌സിനേഷൻ; പ്രായമായവർക്കും രോഗബാധിതർക്കും പ്രഥമ പരിഗണന; സുപ്രീം കോടതിയിൽ നയം വ്യക്തമാക്കി കേന്ദ്ര സർക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button