തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തക പ്രേക്ഷകനോട് അപമര്യാദയായി സംസാരിച്ചുവെന്ന വിവാദത്തില്‍ പ്രതികരിച്ച് ഹിന്ദു ഐക്യവേദി. ഏഷ്യാനെറ്റിനോട് നിസ്സഹകരിക്കണം എന്ന് ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ആഹ്വാനം ചെയ്തു. വിവാദത്തില്‍ ഏഷ്യാനെറ്റ് എടുത്തത് മൃദുസമീപനമാണെന്നാണ് ഹിന്ദു ഐക്യവേദിയുടെ വാദം. ഇത് ചൂണ്ടിക്കാട്ടി പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്. രാജ്യ വിരുദ്ധ സന്ദേശം നല്‍കിയ ഏഷ്യാനെറ്റിനോട് നിസ്സഹകരിക്കുക. വിവാദ പരാമര്‍ശത്തോട് ഏഷ്യാനെറ്റ് അധികൃതര്‍ സ്വീകരിച്ച മൃദുസമീപനത്തില്‍ പ്രതിഷേധിച്ച് ഏഷ്യാനെറ്റിനെ സമ്പൂര്‍ണ്ണമായി നിസ്സഹകരിക്കണമെന്ന് ഹിന്ദു ഐക്യവേദി എല്ലാ ജനാധിപത്യ വിശ്വാസികളോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.
പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം:
ഹിന്ദു ഐക്യവേദി .
ബംഗാള്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ജീവനക്കാരി നടത്തിയ അങ്ങേയറ്റം മനുഷ്യത്വരഹിതവും, ദേശവിരുദ്ധവും ആയ പരാമര്‍ശത്തോട് ഏഷ്യാനെറ്റ് അധികൃതര്‍ സ്വീകരിച്ച മൃദുസമീപനത്തില്‍ പ്രതിഷേധിച്ച് ഏഷ്യാനെറ്റിനെ സമ്പൂര്‍ണ്ണമായി നിസ്സഹകരിക്കണമെന്ന് ഹിന്ദു ഐക്യവേദി എല്ലാ ജനാധിപത്യ വിശ്വാസികളോടും അഭ്യര്‍ത്ഥിക്കുന്നു.
ദേശീയ പ്രസ്ഥാനങ്ങളോടും സര്‍വ്വോപരി ഹിന്ദു സമൂഹത്തോടുമുള്ള ഏഷ്യാനെറ്റിന്റെ കാലങ്ങളായി തുടരുന്ന നീചവും , നിന്ദ്യവും ആയ മനോഭാവമാണ് പ്രസ്തുത ജീവനക്കാരിയിലൂടെ പുറത്തു വന്നത് എന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല പറഞ്ഞു. പ്രസ്തുത ജീവനക്കാരിക്കെതിരെ നടപടിയെടുത്തു എന്ന് പറഞ്ഞ് ഏഷ്യാനെറ്റ് സത്യത്തില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ്. മാത്രമല്ല അവര്‍ ജനാധിപത്യ സമൂഹത്തെ വെല്ലുവിളിക്കുകയും ചെയ്യുന്നു.ഡല്‍ഹി കലാപ കാലത്ത് മതസ്പര്‍ദ്ധ വളര്‍ത്തി കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് കേന്ദ്ര സര്‍ക്കാരിന്റെ നിരോധനം നേരിട്ട ഏഷ്യാനെറ്റ് മാധ്യമ ധര്‍മ്മത്തിന്റെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചവരാണ്.
ഏഷ്യാനെറ്റ് ന്യൂസിന്റെ രാജ്യവിരുദ്ധവും മനുഷ്യത്വരഹിതവുമായ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഈ വരുന്ന മെയ് 12 ബുധനാഴ്ച വൈകീട്ട് 6 മണിക്ക് വീടുകള്‍ കേന്ദീകരിച്ച് പ്രതിഷേധദിനമായി ആചരിക്കും. ‘ഞങ്ങള്‍ ഹിന്ദുക്കള്‍ കൊല്ലപ്പടേണ്ടവരാണോ ‘എന്ന ചോദ്യമാണ് പ്രതിഷേധദിനത്തില്‍ ഉയര്‍ത്തുന്നത്. അക്രമിക്കപ്പെടുന്ന ഹിന്ദുക്കള്‍ സംഘികളാണെന്നും, അവര്‍ കൊല്ലപ്പെടേണ്ടവരാണെന്നും, തന്നെയുമല്ല അവര്‍ പാകിസ്ഥാനികളുമാണെന്ന പരാമര്‍ശത്തിനെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണമെന്നും ശശികല ആവശ്യപെട്ടു.
കെ.പി. ശശികല
സംസ്ഥാന അദ്ധ്യക്ഷ
ഹിന്ദു ഐക്യവേദി
Post Your Comments