Latest NewsNewsGulf

ഇനി വി​ട്ടു​വീ​ഴ്​​ച​യില്ല…സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​ഭ്യൂ​ഹം പ്ര​ച​രി​പ്പി​ക്ക​രു​ത്; താക്കീതുമായി അ​മീ​ര്‍

സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വെ​ല്ലു​വി​ളി​ക​ളി​ലൂ​ടെ​യാ​ണ്​ രാ​ജ്യ​വും ലോ​ക​വും ക​ട​ന്നു​പോ​കു​ന്ന​ത്.

കു​വൈ​ത്ത്​ സി​റ്റി: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വഴി അ​ഭ്യൂ​ഹ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും രാ​ഷ്​​ട്ര സു​ര​ക്ഷ​യും സ്ഥി​ര​ത​യും അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന ന​ട​പ​ടി​ക​ള്‍​ക്കെ​തി​രെ വി​ട്ടു​വീ​ഴ്​​ച​യു​ണ്ടാ​കി​ല്ലെ​ന്നും കു​വൈ​ത്ത്​ അ​മീ​ര്‍ ശൈ​ഖ്​ ന​വാ​ഫ്​ അ​ല്‍ അ​ഹ്​​മ​ദ്​ അ​ല്‍ ജാ​ബി​ര്‍ അ​സ്സ​ബാ​ഹ്​ രാ​ജ്യ​നി​വാ​സി​ക​ളെ ഉ​ണ​ര്‍​ത്തി. പ​തി​വു​പോ​ലെ റ​മ​ദാ​ന്‍ അ​വ​സാ​ന പ​ത്തി​ല്‍ രാ​ജ്യ​നി​വാ​സി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എന്നാൽ പാ​ര്‍​ല​മെന്‍റും സ​ര്‍​ക്കാ​റും ത​മ്മി​ലു​ള്ള പ്ര​ശ്​​ന​ങ്ങ​ളു​ടെ​യും ഇ​തിന്റെ ഭാ​ഗ​മാ​യി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ പ്ര​തി​ക​ര​ണ​ങ്ങ​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​തി​ന്​ രാ​ഷ്​​ട്രീ​യ പ്രാ​ധാ​ന്യ​മു​ണ്ട്. രാ​ജ്യ​ത്തിന്റെ ഐ​ക്യ​വും സ്ഥി​ര​ത​യും പു​രോ​ഗ​തി​യും ഏ​റ്റ​വും പ്ര​ധാ​ന​മാ​ണ്. പൊ​തു​ജ​ന​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ പ്ര​ചാ​ര​ണ​ങ്ങ​ള്‍ സ​ത്യം മ​ന​സ്സി​ലാ​ക്കാ​തെ ഷെ​യ​ര്‍ ചെ​യ്യ​രു​ത്. വ​രും​കാ​ല​ത്തെ ന​യി​ക്കാ​ന്‍ പ്രാ​പ്​​തി​യു​ള്ള​വ​രാ​ക്കി പു​തു​ത​ല​മു​റ​യെ വ​ള​ര്‍​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തി​നാ​ണ്​ ഇ​പ്പോ​ള്‍ പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​ത്.

Read Also: ജീവിതത്തിലെ മറക്കാൻ കഴിയാത്ത ദിവസം; നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിട്ട അനുഭവം പങ്കുവെച്ച് കൃഷ്ണ കുമാർ

സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വെ​ല്ലു​വി​ളി​ക​ളി​ലൂ​ടെ​യാ​ണ്​ രാ​ജ്യ​വും ലോ​ക​വും ക​ട​ന്നു​പോ​കു​ന്ന​ത്. എന്നാൽ മ​ഹാ​മാ​രി​ക്കെ​തി​രെ പൊ​രു​തു​ക​യാ​ണ്​ സ​ര്‍​ക്കാ​റും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും. അ​തി​നി​ട​യി​ല്‍ അ​ഭ്യൂ​ഹ​ങ്ങ​ളും അ​സ​ത്യ​ങ്ങ​ളും രം​ഗം നി​യ​ന്ത്രി​ക്ക​രു​തെ​ന്നും അ​മീ​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു. ആ​രോ​ഗ്യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന്​ ശൈ​ഖ്​ ന​വാ​ഫ്​ ജ​ന​ങ്ങ​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. ഒ​ത്തു​കൂ​ട​ലു​ക​ള്‍ പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്ക​ണം. സാ​മൂ​ഹി​ക അ​ക​ലം കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം.അ​ധി​കൃ​ത​രു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​വ​ഗ​ണി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ത്യാ​ഗ​മ​ന​സ്സോ​ടെ ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ന്ന ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ​യും മ​റ്റു കോ​വി​ഡ്​ മു​ന്‍​നി​ര പോ​രാ​ളി​ക​ളെ​യും അ​മീ​ര്‍ അ​നു​മോ​ദി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button