Latest NewsKeralaNews

മനോനില തെറ്റി എന്തൊക്കെയോ വിളിച്ചു കൂവുന്ന ജയരാജന്മാരുടെ തലയ്ക്ക് നെല്ലിക്കാത്തളം വയ്ക്കണം: കെ.എസ്.യു

റിപ്പോര്‍ട്ടര്‍ നൗഫലിനെ ഒസാമ ബിന്‍ ലാദനുമായി ഉപമിക്കുന്നത് എം.വി ജയരാജന്റെ ഉള്ളിലെ വര്‍ഗീയതയും പാന്റ്സും ഷര്‍ട്ടും ധരിച്ച് ആണ്‍ വേഷത്തില്‍ സമരം ചെയ്യുന്നവര്‍ എന്നുള്ള പ്രയോഗത്തിലൂടെ ഇ.പി ജയരാജന്റ ഉള്ളിലെ സ്ത്രീവിരുദ്ധതയും ആണ് പുറത്തുവന്നിരിക്കുന്നത്

തിരുവനന്തപുരം: ജയരാജന്‍മാര്‍ പുരോഗമനരാഷ്ട്രീയ കേരളത്തിന് അപമാനമാമെന്ന് കെഎസ് യു സംസ്ഥാന കമ്മറ്റി കുറ്റപ്പെടുത്തി.രാഷ്ട്രീയ വൈര്യം കൊണ്ട് എന്തും വിളിച്ചു പറയാം എന്നുള്ള നിലയിലാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റേയും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റേയും പ്രവര്‍ത്തികള്‍. സമരം ചെയ്യുന്നവരോടും വിമര്‍ശിക്കുന്നവരോടും പരിഹാസവും അവഹേളനവും സ്ത്രീവിരുദ്ധതയും വംശീയ- വര്‍ഗീയ അധിക്ഷേപങ്ങളും എല്‍.ഡി.എഫ് അവസാനിപ്പിക്കണം.

Read Also: ‘ജഡ്ജ് ചെയ്തോളൂ… എന്റെ ഫാഷൻ സെൻസ് ഞാൻ നിർത്തില്ല’; പുതിയ വീഡിയോയുമായി റിയാസ് സലിം, വിമർശനം

‘ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ നൗഫലിനെ ഒസാമ ബിന്‍ ലാദനുമായി ഉപമിക്കുന്നത് എം.വി ജയരാജന്റെ ഉള്ളില്‍ നിലനില്‍ക്കുന്ന വര്‍ഗീയത തന്നെയാണ്. പാന്റ്‌സും ഷര്‍ട്ടും ധരിച്ച് ആണ്‍ വേഷത്തില്‍ സമരം ചെയ്യുന്നവര്‍ എന്നുള്ള പ്രയോഗത്തിലൂടെ ഇ.പി ജയരാജന്റ ഉള്ളിലെ സ്ത്രീവിരുദ്ധതയും കാണുവാന്‍ സാധിക്കും. ഇടതുമുന്നണിയുടെ പൊള്ളയായ പുരോഗമന മുഖംമൂടിയാണ് ഇവിടെ അഴിഞ്ഞു വീഴുന്നത്. ജന്‍ഡര്‍ ന്യൂട്രല്‍ നിലപാടുകള്‍ എടുക്കുന്ന ഇടതുമുന്നണി ചുരുങ്ങിയത് എല്‍ ഡി എഫ് കണ്‍വീനറെ എങ്കിലും അത് എന്താണെന്ന് പഠിപ്പിച്ചു കൊടുക്കണം. ബിജെപിയുടെ വര്‍ഗീയതയെ വിമര്‍ശിക്കുന്നവര്‍ ചുരുങ്ങിയത് സ്വന്തം ഉള്ളിലെ വര്‍ഗീയ മനോഭാവത്തെ എങ്കിലും തിരിച്ചറിയേണ്ടതുണ്ട്. മനോനില തെറ്റി എന്തൊക്കെയോ വിളിച്ചു കൂവുന്ന ജയരാജന്മാരുടെ തലയ്ക്ക് നെല്ലിക്കാത്തളം വയ്ക്കുവാനുള്ള ചിലവ് കെഎസ്യു സംസ്ഥാന കമ്മിറ്റി വഹിച്ചുകൊള്ളാം’, സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യര്‍ പരിഹസിച്ചു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button