
ലക്‌നൗ: യു.പി യിലെ ഹാമിർപൂർ ജില്ലയിൽ യമുന നദിയിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത് ഡസൻ കണക്കിന് മൃതദേഹങ്ങൾ. കോവിഡ് ബാധിതരുടെ മൃതദേഹങ്ങളാണെന്ന രീതിയിൽ വാർത്തകൾ വന്നതിനാൽ ജനങ്ങൾ കടുത്ത ആശങ്കയിലാണ്. ഗ്രാമപ്രദേശങ്ങളിൽ ഒരുപാട് പേർ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടെന്ന് ജനങ്ങൾ പറയുന്നു.
യമുന നദിയുടെ തീരത്തുള്ള വയലുകളിൽ നാട്ടുകാർ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നു. അതിൽ കോവിഡ് ബാധിച്ച് മരിച്ച ചിലരുടെ മൃതദേഹങ്ങൾ ഗ്രാമവാസികൾ യമുനയിൽ ഒഴുക്കുകയാണെന്നും പറയപ്പെടുന്നു. പ്രാദേശിക ഭരണകൂടം തന്നെ തിരിച്ചറിയാത്ത മൃതദേഹങ്ങൾ യമുനയിൽ ഒഴുക്കുന്നതാണെന്ന ആരോപണവും ഉയരുന്നുണ്ട്.
കോവിഡിനെക്കുറിച്ചുള്ള ഭയം മൂലം മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിനുപകരം നദിയിൽ ഒഴുക്കുന്നതിനാലാകാം ഡസൻ കണക്കിന് മൃതദേഹങ്ങൾ നദിയിൽ കാണപ്പെടുന്നതെന്ന് സംശയം നില നിൽക്കുന്നു. അതേസമയം, യമുന നദിയെ പവിത്രമായാണ് ഗ്രാമവാസികൾ കാണുന്നതെന്നും, അതിനാൽ പണ്ടുമുതൽക്കേ മരിച്ചവരുടെ മൃതദേഹങ്ങൾ നദിയിലൊഴുക്കുന്ന ആചാരങ്ങൾ ഇവിടെയുണ്ടെന്നായിരുന്നുവെന്നും ജനങ്ങൾ പറയുന്നു.
Post Your Comments