ആലപ്പുഴ: ശ്വാസംമുട്ട് അനുഭവിച്ച കൊവിഡ് രോഗിയെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച സംഭവത്തില്‍ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കര്‍ ഫേയ്സ്ബുക്കില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ സംവിധായകന്‍ അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
എല്ലാവരും ശ്രീജിത്ത് പണിക്കര്‍ക്കെതിരെയാണല്ലോ. എന്നാല്‍ നമുക്ക് ഒരു ചാനല്‍ തുടങ്ങിയാലോ പണിക്കരേ എന്നാണ് പരിഹാസ രൂപേണ അലി അക്ബര്‍ ചോദിച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ നിരവധി പേര്‍ ശ്രീജിത്തിന് അനുകൂലമായി സംസാരിക്കുന്നുണ്ട്. ചാനല്‍ ചര്‍ച്ചയില്‍ പണിക്കര്‍ക്കൊപ്പം ആരും പങ്കെടുക്കില്ലെന്ന നിലപാടിനെയാണ് അലി അക്ബര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ കളിയാക്കിയിരിക്കുന്നത്.
Read Also: കോവിഡിൽ വലഞ്ഞ് കേരളം; കോവിഡ് പരിശോധന കിറ്റുകള്‍ക്ക് ക്ഷാമം, ജില്ലകളിലും പരിശോധനകളുടെ എണ്ണവും കുറഞ്ഞു
അതേസമയം മാധ്യമ പ്രവർത്തക പി.ആർ. പ്രവീണയ്ക്ക് എതിരായ സൈബറാക്രമണത്തിൽ പ്രതിഷേധം രേഖപ്പെടുത്തി കേരളാ പത്ര പ്രവർത്തക യൂണിയൻ. പ്രവീണയ്ക്കെതിരെ നടക്കുന്നത് അത്യന്തം അപലപനീയമായ സൈബർ അഴിഞ്ഞാട്ടമാണെന്നും, തൊഴിൽ ചെയ്ത് ജീവിക്കുന്നതിനെതിരെയും സ്ത്രീത്വത്തെ അപമാനിക്കും വിധത്തിലും ഈ പ്രചരണം മാറിയിട്ടുണ്ടെന്നും യൂണിയൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഇത്തരം ആക്രമണങ്ങളെ ചെറുത്ത് തോൽപ്പിക്കാൻ മുഴുവൻ മാധ്യമ പ്രവർത്തകരും ഒന്നിച്ചു നിൽക്കേണ്ടതാണെന്നും, മാധ്യമ പ്രവർത്തകയ്ക്ക് എതിരായ സൈബറാക്രമണത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്നും പത്രപ്രവർത്തക യൂണിയൻ വ്യക്തമാക്കി.
Post Your Comments