KeralaLatest NewsNews

ലോക്ക് ഡൗൺ ലംഘിച്ച് യുവാക്കളുടെ ക്രിക്കറ്റ് കളി; വേറിട്ട ശിക്ഷ നൽകി പോലീസ്

ആലപ്പുഴ : ലോക്ക് ഡൗൺ ലംഘിച്ച് ക്രിക്കറ്റ് കളിച്ച യുവാക്കള്‍ക്ക് പിഴക്ക് പകരം വേറിട്ട ശിക്ഷ നൽകി പോലീസ്. ഉച്ചവരെ പോലിസിനൊപ്പം ലോക്ക് ഡൗൺ നിയന്ത്രണ ഡ്യൂട്ടിയാണ് യുവാക്കള്‍ക്ക് നൽകിയത്. ആലപ്പുഴ തൃക്കുന്നപ്പുഴ സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.

കാര്‍ത്തികപള്ളി പുളിക്കീഴ് സ്വദേശികളായ ഏഴ് യുവാക്കളാണ് മഫ്ത്തിയിലെത്തിയ പോലീസിന്റെ വലയിലായത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷവും കളിതുടര്‍ന്നതോടെ നാട്ടുകാരില്‍ ചിലര്‍ വിവരം തൃക്കുന്നപ്പുഴ പൊലിസിനെ ധരിപ്പിക്കുകയിരുന്നു. പോലിസ് എത്തിയതോടെ ബാറ്റും ബോളും ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ട യുവതാരങ്ങളെ പോലീസ് പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു.

Read Aslo  : കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; മാര്‍ക്കറ്റ് അടപ്പിക്കാന്‍ എത്തിയ പോലീസിന് നേരെ കല്ലേറ്

പിടിയിലായവരുടെ പ്രായവും മറ്റും പരിഗണിച്ച് മറ്റ് പിഴ അടക്കമുള്ള ശിക്ഷ ഒഴിവാക്കിയ പോലീസ് അടുത്ത ദിവസം രാവിലെ ഏഴുപേരും സ്‌റ്റേഷനില്‍ എത്താന്‍ നിര്‍ദ്ദേശിച്ചു. കൃത്യമായി സ്‌റ്റേഷനിലെത്തിയ യുവാക്കളെയും ലോക്ക് ഡൗണിന്റെ ഭാഗമായ പരിശോധനയില്‍ പോലീസ് ഒപ്പം കൂട്ടി.പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുക, നിയമലംഘനം പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തുക, മാസ്‌ക്ക് ശരിയായി ധരിക്കാന്‍ പഠിപ്പിക്കുക തുടങ്ങിയവയായിരുന്നു ഡ്യൂട്ടി. ഉച്ചയോടെ ഇനി തെറ്റ് ആവര്‍ത്തിക്കരുതെന്ന് വീണ്ടും താക്കീത് ചെയ്ത് 7 പേരെയും മടക്കി അയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button