COVID 19Latest NewsNewsInternational

വൈറസ് മാത്രമല്ല, രാജ്യത്തെ കോവിഡ് വ്യാപനത്തിന് പിന്നിൽ മറ്റു ചില കാരണങ്ങൾ കൂടിയുണ്ട്; ഡോക്ടര്‍ സൗമ്യ സ്വാമിനാഥന്‍

ജനീവ : രാജ്യത്തെ രണ്ടാം കോവിഡ് തരംഗത്തിന് പിന്നില്‍ വൈറസ് കൂടാതെ മറ്റു ചില നിര്‍ണായകഘടകങ്ങള്‍ കൂടിയുണ്ടെന്ന് ലോകാരോഗ്യസംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞയായ ഡോക്ടര്‍ സൗമ്യ സ്വാമിനാഥന്‍. എഎഫ്പിയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് സൗമ്യ സ്വാമിനാഥന്‍ ഇക്കാര്യം പറഞ്ഞത്.

ഇന്ത്യയിലെ കോവിഡ് സാഹചര്യം അതിരൂക്ഷമായതിന് പിന്നില്‍ ഒന്നിലധികം കാരണങ്ങളുണ്ട്. ജനിതകവ്യതിയാനം സംഭവിച്ച വൈറസാണ് പ്രധാന കാരണമെങ്കിലും മറ്റ് ചില കാരണങ്ങള്‍ കൂടി വ്യാപനം ത്വരിതപ്പെടുത്താനിടയാക്കിയതായി ഡോക്ടര്‍ സൗമ്യ പറഞ്ഞു. സാമൂഹികമായ കൂടിച്ചേരലുകളും വന്‍ ആഘോഷപരിപാടികളും വൈറസ് വ്യാപനം ത്വരിതപ്പെടുത്തി. ആദ്യതരംഗത്തിന്റെ അലകള്‍ അവസാനിക്കുന്നതിന് മുമ്പ് തന്നെ ജനങ്ങള്‍ മാസ്‌ക് ഉപേക്ഷിക്കുകയും മറ്റു പ്രതിരോധമാര്‍ഗങ്ങള്‍ ഒഴിവാക്കുകയും ചെയ്തത് രണ്ടാം തരംഗത്തിന് ഒരു പരിധി വരെ വഴിയൊരുക്കിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

Read Also  :  തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസിലും ഇനി മലയാളി സാന്നിധ്യം; അനു ജോര്‍ജിനെ സെക്രട്ടറിയായി നിയമിച്ചു

ഇന്ത്യയെ പോലെ ബൃഹത്തായ ഒരു രാജ്യത്ത് രോഗവ്യാപനനിരക്ക് മാസങ്ങളോളം താഴ്ന്ന നിലയില്‍ തുടര്‍ന്നിരിക്കാമെന്ന് ഡോക്ടര്‍ സൗമ്യ പറഞ്ഞു. പ്രാദേശികമായി മാത്രം നിലനിന്നിരുന്ന വൈറസ് പതിയെപ്പതിയെ ഇരട്ടിക്കുകയും വ്യാപിക്കുകയും ചെയ്തു. വൈറസിന്റെ സാന്നിധ്യവും വ്യാപനത്തിലെ അപകടവും തിരിച്ചറിയാന്‍ വൈകിയത് രോഗവ്യാപനം വര്‍ധിപ്പിക്കുന്നതിന് പിന്നിലെ ഒരു കാരണമായിട്ടുണ്ടെന്നും ഡോക്ടര്‍ സൗമ്യ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button