KeralaMollywoodLatest NewsNewsIndiaEntertainment

3 വര്‍ഷത്തില്‍ 3 സുപ്രധാന തെരഞ്ഞെടുപ്പുകള്‍, ഷാഫി പറമ്പില്‍ പ്രതിപക്ഷ നേതാവാകണം; നിര്‍മാതാവ്

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ പരാജയം ഏറ്റുവാങ്ങിയ കോണ്‍​ഗ്രസിൽ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. ഗ്രൂപ് തിരിഞ്ഞുള്ള വിമർശനങ്ങൾ രൂക്ഷമാകുന്നതിനിടയിൽ പാലക്കാട് എംഎല്‍എ ഷാഫി പറമ്ബിലിനെ പ്രതിപക്ഷ നേതാവാക്കണം എന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് നിര്‍മാതാവും ഫിലിം ചേംബര്‍ ഭാരവാഹിയുമായ അനില്‍ തോമസ്.

ഇപ്പോഴത്തെ ജംബോ കമ്മിറ്റി പിരിച്ചുവിട്ട് ഒന്നെന്നു തുടങ്ങണം എന്നാണ് അനില്‍ ഫേയ്സ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നത്. 3 വര്‍ഷത്തില്‍ 3 സുപ്രധാന തെരഞ്ഞെടുപ്പുകള്‍, പുതിയ ഒരു തലമുറ നേതൃത്വത്തില്‍ വന്നാല്‍ അവര്‍ അതിന് വേണ്ടി പണി എടുത്തോളും. ഭാവിയിലേക്ക് നോക്കാന്‍ ഇല്ലാത്ത ഇപ്പോഴത്തെ നേതൃത്വം മാറുക. കോണ്‍​ഗ്രസ് പാര്‍ട്ടി നന്നാവാന്‍ ഇതേ വഴിയുള്ളൂവെന്നും അനില്‍ കുറിക്കുന്നു.

read also: ‘കേരളത്തിൽ നൽകുന്ന കിറ്റിൽ അരിയില്ല’; എംടി രമേശിനെതിരെ എംവി ജയരാജന്‍

അനില്‍ തോമസിന്റെ കുറിപ്പ് വായിക്കാം

ഞാന്‍ ഷാഫി പറമ്ബിലിനെ പ്രതിപക്ഷ നേതാവാക്കണം എന്ന് പറഞ്ഞത് കോണ്‍ഗ്രസ്സില്‍ ഒരു അടിമുടി തലമുറമാറ്റാം അനിവാര്യമായതുകൊണ്ടാണ്, അപ്പോള്‍ പാര്‍ട്ടിയുടെ തലപ്പത്തും, ജില്ലാ നേതൃത്വത്തിലും എല്ലാം മാറ്റം വരണം, ഇപ്പോഴത്തെ ജംബോ കമ്മിറ്റി പിരിച്ചുവിട്ട് ഒന്നെന്നു തുടങ്ങണം, ഇപ്പോഴത്തെ തലമുറ മാറി മൂന്നാം തലമുറ വരണം, കാരണം അവര്‍ ഭാവിലേക്ക് അധ്വാനിക്കും, ഇപ്പോഴത്തെ നേതൃത്വം പറയുന്ന പോലെ സമയം എടുത്ത് പോരാ, കാരണം സമയം തീരെ ഇല്ല, ഈ വര്‍ഷം കൊറോണ കൊണ്ടുപോകും, പിന്നെ 2024-ല്‍ പാര്‍ലമെന്റ് ഇലക്‌ഷന്‍, തുടര്‍ന്ന് ലോക്കല്‍ ബോഡി ഇലക്‌ഷന്‍ പിന്നെ അസംബ്ലി തിരഞ്ഞെടുപ്പ്, 3 വര്‍ഷത്തില്‍ 3 സുപ്രധാന തിരഞ്ഞെടുപ്പുകള്‍, പുതിയ ഒരു തലമുറ നേതൃത്വത്തില്‍ വന്നാല്‍ അവര്‍ അതിന് വേണ്ടി പണി എടുത്തോളും, ഷാഫിയും, ബല്‍റാമും, സി.ആര്‍. മഹേഷും, ജ്യോതികുമാറും, ശബരിനാഥനും, ജെ.എസ്. അഖിലും എല്ലാം ഇനി പാര്‍ട്ടിയെ നയിക്കട്ടെ,(എനിക്ക് അറിയാവുന്ന കുറച്ചു പേരുകള്‍ ) ഭാവിയിലേക്ക് നോക്കാന്‍ ഇല്ലാത്ത ഇപ്പോഴത്തെ നേതൃത്വം മാറുക, നിങളുടെ സേവനങ്ങള്‍ക്ക് നന്ദി ! കോണ്‍ഗ്രസ് പാര്‍ട്ടി നന്നാവണമെങ്കില്‍ ഇതേ വഴിയുള്ളു.

shortlink

Related Articles

Post Your Comments

Related Articles


Back to top button