തിരുവനന്തപുരം : കെ റെയിൽ പദ്ധതിയ്ക്കെതിരെ പ്രതിഷേധം നടത്തുന്ന കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസിന്റെ അതിക്രമം. പോലീസ് ചെറുപ്പക്കാരുടെ തല തല്ലി പൊളിച്ചുവെന്നും ശരീരം മുഴുവൻ ലാത്തി കൊണ്ട് ഭീകരമായി അടിച്ചുവെന്നും യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ പറയുന്നു. അടികൊണ്ട പ്രവർത്തകരുടെ ചിത്രങ്ങളും സമൂഹമാധ്യമത്തിൽ ഷാഫി പങ്കുവച്ചിട്ടുണ്ട്.
ഒരു പ്രതീകാത്മക പ്രതിഷേധത്തെ ചോരയിൽ മുക്കി കൊല്ലാൻ പിണറായി പോലീസ് പറയുന്ന കാരണം അനുവാദമില്ലാതെ കളക്ട്രേറ്റിൽ കടന്നു എന്നാണെന്നും ഒരു നിയമപരമായ നടപടി ക്രമങ്ങളും പാലിക്കാതെ, ഇത് വരെയും അന്തിമ അനുമതി പോലും ലഭിക്കാത്ത ഒരു പദ്ധതിയുടെ പേരിൽ സ്വന്തം അടുക്കളയിൽ പോലും കുറ്റി നാട്ടുന്നവരെ തടയുന്ന സാധാരണക്കാരനെ തീവ്രവാദ മുദ്ര കുത്തി ആക്ഷേപിക്കുവാൻ നിങ്ങൾക്കെന്ത് അവകാശം ? എന്നും ഷാഫി പറമ്പിൽ ചോദിക്കുന്നു.
read also: ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ 950 ശതമാനം വര്‍ധനവുമായി ഗുജറാത്ത്
കുറിപ്പ് പൂർണ്ണ രൂപം
സംസ്ഥാനത്തുടനീളം യൂത്ത് കോൺഗ്രസ്സ്-കോൺഗ്രസ്സ് സമരങ്ങൾ പ്രതിഷേധ കുറ്റി നാട്ടലായിരുന്നു. പോലീസ് ചെറുപ്പക്കാരുടെ തല തല്ലി പൊളിച്ചു.
ശരീരം മുഴുവൻ ലാത്തി കൊണ്ട് ഭീകരമായി അടിച്ചു.
സർക്കാരിനോടൊരു ചോദ്യം,ഒരു പ്രതീകാത്മക പ്രതിഷേധത്തെ ചോരയിൽ മുക്കി കൊല്ലാൻ പിണറായി പോലീസ് പറയുന്ന കാരണം അനുവാദമില്ലാതെ കളക്ട്രേറ്റിൽ കടന്നു എന്ന്. അപ്പോൾ ഒരു നിയമപരമായ നടപടി ക്രമങ്ങളും പാലിക്കാതെ,ഇത് വരെയും അന്തിമ അനുമതി പോലും ലഭിക്കാത്ത ഒരു പദ്ധതിയുടെ പേരിൽ സ്വന്തം അടുക്കളയിൽ പോലും കുറ്റി നാട്ടുന്നവരെ തടയുന്ന സാധാരണക്കാരനെ തീവ്രവാദ മുദ്ര കുത്തി ആക്ഷേപിക്കുവാൻ നിങ്ങൾക്കെന്ത് അവകാശം ?
ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ കളക്ട്രേറ്റുകളിൽ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ കുറ്റി സ്ഥാപിച്ചു. പോലീസ് ഗുണ്ടായിസത്തിന്റെ മുന്നിൽ മുട്ടുമടക്കില്ല. യൂത്ത് കോൺഗ്രസ്സ് സമരം വ്യാപിപ്പിക്കുന്നു. ബുധനാഴ്ച്ച മുതൽ സംസ്ഥാനത്തെ മുഴുവൻ താലൂക്ക് ഓഫീസുകളിലും കുറ്റി നാട്ടും.മറ്റു നിയോജകമണ്ഡലങ്ങളിൽ ബ്ലോക്ക് ഓഫീസുൾപ്പടെയുള്ള സ്ഥാപനങ്ങളിൽ പ്രതിഷേധ കുറ്റി നാട്ടി സമരം തുടരും.
Post Your Comments