കോഴിക്കോട്: ചന്ദനക്കുറി തൊടാൻ പേടിയായിരുന്നുവെന്ന പത്മജയുടെ പരാമർശത്തിനു മറുപടിയുമായി വടകര മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പില്‍.
‘ചന്ദനക്കുറി തൊട്ടവരെ സ്‌നേഹത്തോടെ നോക്കുമായിരുന്നു. എന്തൊക്കെയാ കോണ്‍ഗ്രസിനെപ്പറ്റി പറയുന്നത്. രമ്യ ഹരിദാസ് നാട്ടില്‍ കുറി തൊട്ട് നടക്കുന്നതൊന്നും നിങ്ങള്‍ കണ്ടിട്ടില്ലേ. നിങ്ങളുടെ എത്ര വിഷ്വല്‍സിലുണ്ട്. രമ്യ ഹരിദാസ് കോണ്‍ഗ്രസിലല്ലേ. അവർ വേറൊരു പാർട്ടിയില്‍ പോകുകയാണെങ്കില്‍ പൊക്കോട്ടെ, അവർ എന്ത് വേണമെങ്കിലും ആയിക്കോട്ടെ. സുരേഷ് ഗോപിക്ക് കിട്ടിയതോ കിട്ടാത്തതോ എന്ത് വേണമെങ്കിലും അവർ മേടിച്ചോട്ടെ. പക്ഷേ സ്വന്തം അച്ഛൻ ജയിലില്‍ കിടക്കുമ്പോള്‍ പച്ചിലകളും കായ്കളും കൊണ്ട് നിറം കൊടുത്ത ആ മൂവർണത്തെ ഇങ്ങനെയൊരു വൃത്തികേട് അവർ പറയാൻ പാടില്ലായിരുന്നു. എല്ലാ ഒന്നാം തീയതിയും ഗുരുവായൂരില്‍ കണ്ണനെ തൊഴാൻ പോയ കരുണാകരന്റെ മകള്‍ ഒരു കാരണവശാലും അത് പറയാൻ പാടില്ല. അതൊരു ആത്മനിന്ദയാണ്.’- ഷാഫി പറമ്പില്‍ വ്യക്തമാക്കി.
read also: ചന്ദനക്കുറി തൊടാൻ ഭയങ്കര ഇഷ്ടമുള്ള ആളാണ് ഞാൻ, എന്നാൽ പേടിമൂലം ചന്ദനക്കുറി തൊടാറില്ല: പത്മജ
കെ മുരളീധരൻ കോണ്‍ഗ്രസാണ്. കരുണാകരന്റെ മകനാണ്. ആ പാരമ്പര്യം ഒറ്റുകൊടുക്കാത്തയാളാണ്. പദ്മജ ഇനി സർട്ടിഫിക്കറ്റ് സുരേന്ദ്രന് ഒപ്പിട്ടുകൊടുത്തോട്ടെയെന്നും കെ മുരളീധരന് സർട്ടിഫിക്കറ്റ് നല്‍കാൻ പദ്മജ ആളല്ലെന്നും ഷാഫി പറഞ്ഞു.
Post Your Comments