തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ, രോഗബാധിതര്‍ക്ക് കൂടുതല്‍ ചികിത്സാ സൗകര്യമൊരുക്കിയും, ലോക്ക് ഡൗണ്‍ കാലയളവിലെ യാത്രാ നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കിയും സര്‍ക്കാരിന്റെ കരുതല്‍ നടപടി.
ഈ മാസം 31വരെ സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡ് ചികിത്സയ്‌ക്കായിരിക്കും മുന്‍ഗണന. മറ്റു രോഗങ്ങള്‍ക്കുള്ള ചികിത്സ അടിയന്തര സ്വഭാവം പരിഗണിച്ചു മാത്രം മതിയെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. സ്വകാര്യ ആശുപത്രികള്‍ കൊവിഡ് ഒ.പി തുടങ്ങാനും, ഓക്‌സിജന്‍ കിടക്കകളും, ഐ.സി.യുവും 50 ശതമാനമായി വര്‍ദ്ധിപ്പിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതേസമയം, അത്യാവശ്യ യാത്രയ്‌ക്കുള്ള പൊലീസ് പാസ് അനുവദിക്കുന്നത് കൂടുതല്‍ കര്‍ശനമാക്കും. അടിയന്തര സാഹചര്യങ്ങളില്‍ മാത്രം ഉപയോഗിക്കേണ്ട സൗകര്യം ദുരുപയോഗം ചെയ്യുന്നവര്‍ക്കും, അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടിയുണ്ടാകും.
Post Your Comments