ന്യൂഡൽഹി : കോവിഡ് വാക്സിന് കയറ്റുമതി നടത്തുന്നതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. രാജ്യത്തെ ജനങ്ങള്‍ക്ക് ആദ്യം ഒരു ഡോസ് വാക്സിന് എങ്കിലും കൊടുത്തിരുന്നുവെങ്കില്‍ നിരവധി ജീവന് രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നും സിസോദിയ ചൂണ്ടിക്കാണിക്കുന്നു. നമ്മുടെ രാജ്യത്ത് വാക്സിന് ലഭിക്കാതെ ജനങ്ങള്‍ മരണമടയുമ്പോൾ പ്രതിച്ഛായ കാത്തുസൂക്ഷിക്കുന്നതിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ വാക്സിന് വില്‍പ്പന നടത്തുക എന്ന ഏറ്റവും മോശം കുറ്റമാണ് ചെയ്യുന്നതെന്നും അദ്ദേഹം ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ചു.
Read Also : കോവിഡ് വ്യാപനം : ചൈനയിൽ നിന്നും മെഡിക്കൽ ഉപകരണങ്ങൾ ഇന്ത്യയിൽ എത്തി
ഇന്ത്യ ഇതിനകം 93 രാജ്യങ്ങള്‍ക്കാണ് കൊവിഡ് വാക്സിന് നല്‍കിയിട്ടുള്ളത്. ഇതില്‍ 60 ശതമാനവും കോവിഡ് വ്യാപനം നിയന്ത്രണവിധേയമായിട്ടുള്ള രാജ്യങ്ങളാണെന്നും ഒരു മാധ്യമറിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. ഈ രാജ്യങ്ങളിലൊന്നും കൊറോണ വൈറസ് ജീവന് ഭീഷണിയുയര്‍ത്തുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
എന്നാല്‍ ഇന്ത്യയിലെ നല്ലൊരു ശതമാനം യുവാക്കളാണ് കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിന്റെ വരവോടെ മരണത്തിന് കീഴടങ്ങിയിട്ടുള്ളത്. വാക്സിന് കയറ്റുമതി ചെയ്യാതെ രാജ്യത്തിനകത്ത് തന്നെ വിതരണം ചെയ്തിരുന്നുവെങ്കില്‍ നിരവധി പേരുടെ ജീവന് രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നും മനീഷ് സിസോദിയ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന വാക്സിനുകള്‍ ക്ഷാമം നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നുവെന്ന് കേന്ദ്രം ഇപ്പോള്‍ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments