മുംബൈ: കൊവിഡ് രോഗികളെ ചികിത്സിച്ചിരുന്ന വ്യാജ വൈദ്യന്‍ അറസ്റ്റില്‍. നാഗ്പൂര്‍ ജില്ലയിലെ പഴക്കച്ചവടക്കാരനായ ചന്ദന്‍ നരേഷ് ചൗധരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇയാള്‍ ഓം നാരായണ മള്‍ട്ടി പര്‍പ്പസ് സൊസൈറ്റി എന്ന പേരില്‍ ഒരു ചാരിറ്റബിള്‍ ഡിസ്‌പെന്‍സറി നടത്തിവരികയാണ്.
Also Read:ഇഫ്താർ വിരുന്ന്; എംഎല്‍എ അടക്കം 53പേര്‍ക്കെതിരെ കേസ്
ഡിസ്‌പെന്‍സറിയിലെത്തുന്ന രോഗികള്‍ക്ക് ഡോക്ടറെന്ന വ്യാജേന ആയൂര്‍വേദ ചികിത്സയും നല്‍കി. കൊവിഡ് രോഗികളെയും ഇയാള്‍ ചികിത്സിച്ചിരുന്നു. ചന്ദന്‍ നരേഷിന്റെ ഒരു പരിചയക്കാരനാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്.
വിവരം ലഭിച്ചയുടന്‍ ഡിസ്‌പെന്‍സറിയില്‍ പൊലീസ് റെയ്ഡ് നടത്തി. ഇവിടെനിന്ന് ഓക്‌സിജന്‍ സിലിണ്ടറുകള്‍, സിറിഞ്ചുകള്‍, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയും പൊലീസ് പിടിച്ചെടുത്തു.
Post Your Comments