
ജയ്പൂർ: ഐ.സി.യു ബെഡിന് രോഗിയിൽ നിന്ന് കൈക്കൂലി വാങ്ങിയ നഴ്സ് അറസ്റ്റിൽ ആയിരിക്കുന്നു. രാജസ്ഥാൻ ആൻറി കറപ്ഷൻ ബ്യൂറോയാണ് മെട്രോ മാസ് ആശുപത്രിയിലെ നഴ്സായ അശോക് കുമാർ ഗുജ്ജാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഐ.സി.യു ബെഡ് സംഘടിപ്പിക്കുന്നതിന് ഇയാൾ രോഗിയിൽ നിന്ന് 1.30 ലക്ഷം രൂപയാണ് കൈക്കൂലിയായി ചോദിച്ചത്. രാജസ്ഥാൻ ആരോഗ്യസർവകലാശാലയിൽ കോവിഡ് രോഗികൾക്കായി ഏർപ്പെടുത്തിയ പ്രത്യേക ചികിത്സ സംവിധാനത്തിൽ ഐ.സി.യു ബെഡ് സംഘടിപ്പിച്ച് നൽകാമെന്ന് പറഞ്ഞതായിരുന്നു കൈക്കൂലി ചോദിച്ചതെന്ന് ഡി.ജി.പി ബി.എൽ സോണി പറയുകയുണ്ടായി.
ഇതിൽ 95,000 രൂപ പരാതിക്കാരൻ നഴ്സിന് നൽകിയിരുന്നു. 23,000 രൂപ കൂടി പരാതിക്കാരനിൽ നിന്ന് വാങ്ങുന്നതിനിടെയാണ് നഴ്സ് അറസ്റ്റിലായിരിക്കുന്നത്. കേസിൽ വിശദമായ അന്വേഷണം നടത്തുമെന്നും ഡി.ജി.പി അറിയിച്ചു.
Post Your Comments