ന്യൂഡല്‍ഹി : കൊവിഡ് വാക്സിനും മരുന്നുകള്‍ക്കും ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ക്കും ഏര്‍പ്പെടുത്തിയ ജിഎസ്ടി ഒഴിവാക്കുന്നത് തിരിച്ചടിയാവുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. വാക്സിനുകള്‍ക്കും മരുന്നുകള്‍ക്കുമുള്ള ജിഎസ്ടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് ധനമന്ത്രിയുടെ പ്രതികരണം. ട്വിറ്ററിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
Read Also : കൊവിഡിനെതിരെ ‘ധൂപ സന്ധ്യയും ചൂര്‍ണ്ണവും, അസാധാരണ സാഹചര്യത്തെ നേരിടാന്‍ അസാധാരണ നടപടികള്‍ ആവശ്യം
വാക്‌സിനുകള്‍ക്ക് 5 ശതമാനം നികുതിയും മരുന്നുകള്‍ക്കും ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ക്കും 12 ശതമാനവും നികുതി ആവശ്യമാണെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. ഈ നികുതി ഒഴിവാക്കുന്നത് വില വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുമെന്നും ഇന്‍പുട് ടാക്സ് ക്രെഡിറ്റ് ലഭ്യമാകില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. കോവിഡ് -19 മരുന്നുകളുടെ ഇറക്കുമതി നികുതി ഇതിനകം എഴുതിത്തള്ളിയെന്നും വാകാസിന്‍ ജിഎസ്ടി വരുമാനത്തിന്റെ 70 ശതമാനവും ലഭിക്കുന്നത് സംസ്ഥാനങ്ങള്‍ക്കാണെന്നും ധനമന്ത്രി പറഞ്ഞു.
Post Your Comments