ന്യൂഡല്‍ഹി: ഐപിഎല്ലില്‍ അവശേഷിക്കുന്ന മത്സരങ്ങള്‍ ഇന്ത്യയില്‍ നടത്താനാകില്ലെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. എവിടെവെച്ചാകും മത്സരം സംഘടിപ്പിക്കുക എന്നു പറയാറായിട്ടില്ല. ഇന്ത്യയില്‍ ഇപ്പോഴുള്ള സാഹചര്യത്തില്‍ മത്സരങ്ങള്‍ നടത്താനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കളിക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ ബയോ ബബിളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനാലാണ് ഐപിഎല്‍ നിര്‍ത്തിവെക്കേണ്ടി വന്നത്. അത്തരമൊരു സാഹചര്യം ഉണ്ടായിരുന്നില്ലെങ്കില്‍ ഇന്ത്യയില്‍ തന്നെ മത്സരങ്ങള്‍ തുടരുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് വ്യാപനത്തിനിടയില്‍ ഇന്ത്യയില്‍ ഐപിഎല്‍ നടത്തിയതിനെ വിമര്‍ശിച്ചവര്‍ക്കും അദ്ദേഹം മറുപടി നല്‍കി. കളിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും ഇംഗ്ലീഷ് പ്രീമിയര്‍ പോലുള്ള ടൂര്‍ണമെന്റുകള്‍ തുടര്‍ന്നിട്ടുണ്ടെന്ന് ഗാംഗുലി പറഞ്ഞു. അതേസമയം, വിവിധ ടീമുകളിലെ താരങ്ങള്‍ക്കും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകള്‍ക്കും ഉള്‍പ്പടെ പത്തോളം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
Post Your Comments