KozhikodeLatest NewsKeralaNattuvarthaNews

വീട്ടുജോലിക്ക് എത്തിച്ച പതിമൂന്നുകാരിക്ക് ക്രൂരമര്‍ദ്ദനം: സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കും ഭാര്യയ്ക്കും എതിരെ കേസ്

കോഴിക്കോട്: പന്തീരാങ്കാവില്‍ വീട്ടുജോലിക്ക് എത്തിച്ച ബിഹാര്‍ സ്വദേശിനിയായ പതിമൂന്നുകാരിക്ക് ക്രൂരമര്‍ദ്ദനം. ജോലി ചെയ്യുന്ന വീട്ടിലുള്ളവരാണ് പെണ്‍കുട്ടിയെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറിനും ഭാര്യയ്ക്കുമെതിരെ പന്തീരാങ്കാവ് പോലീസ് കേസെടുത്തു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും ഉത്തര്‍പ്രദേശിലെ അലിഗഢ് സ്വദേശിയുമായ ഡോക്ടര്‍ മിര്‍സാ മുഹമ്മദ് ഖാനും ഭാര്യ റുഹാനയ്ക്കും എതിരെയാണ് കേസ് എടുത്തിട്ടുള്ളത്.

നാല് മാസം മുന്‍പാണ് പന്തീരാങ്കാവിലെ ഫ്ലാറ്റിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ജോലിക്ക് കൊണ്ടുവന്നത്. ഇവിടെ വെച്ച് കുട്ടിയെ ചട്ടുകം കൊണ്ട് പൊള്ളലേല്‍പ്പിക്കുകയും, ബെല്‍റ്റ് കൊണ്ട് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. കുട്ടിയെ മര്‍ദ്ദിക്കുന്ന വിവരം സമീപത്തെ ഫ്ലാറ്റിൽ ഉള്ളവർ ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയെ വെള്ളിമാടുകുന്നിലെ സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

പെൻഷൻ വിതരണത്തിന് ഇടനിലക്കാരെ ഒഴിവാക്കുന്നു, സ്പർശിന്റെ സേവന കേന്ദ്രങ്ങളാകാൻ ഈ ബാങ്കുകൾ

തുടര്‍ന്ന് പന്തീരാങ്കാവ് പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ബെല്‍റ്റുകൊണ്ട് മർദ്ദിച്ചതായും ചട്ടുകം കൊണ്ട് പൊള്ളൽ ഏൽപ്പിച്ചതായും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പ്രതികൾക്കെതിരെ ബാലവേല നിരോധന വകുപ്പ് പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കുട്ടിക്കടത്ത് പ്രകാരവും പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button