തിരുവനന്തപുരം: രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കറെ വിമർശിച്ചുകൊണ്ട് അഡ്വ. രശ്മിത രാമചന്ദ്രന്‍ രംഗത്ത്. ശ്രീജിത്ത് പണിക്കര്‍ തന്റെ ഫേസ്ബുക്ക് തുറന്ന് വെച്ചിരിക്കുന്നത് തന്നെ പിണറായി വിജയനെ മരപ്പൊട്ടന്‍ എന്ന് വിളിക്കാനും ഷൈലജ ടീച്ചറിനെ മറ്റുപലതും വിളിക്കുവാന്‍ വേണ്ടിയും കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവിനെ മുല്ലവള്ളിയെന്നുമൊക്കെ വിളിക്കാന്‍ വേണ്ടിയാണെന്ന് അഡ്വ. രശ്മിത രാമചന്ദ്രന്‍ പറഞ്ഞു. ഇവിടെ ആരും മാപ്പു ചോദിക്കുന്നില്ല. മറിച്ച് ഇവിടെ മാധ്യമങ്ങള്‍ സംഘപരിവാറിന് കീഴടങ്ങിക്കൊണ്ടിരിക്കുകയാണെന്നും രശ്മിത കുറ്റപ്പെടുത്തി. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവറിലായിരുന്നു രശ്മിതയുടെ പ്രതികരണം.
രശ്മിതയുടെ വാക്കുകൾ…
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നവാര്‍ത്തകള്‍ക്ക് ചുറ്റും നില്‍ക്കുന്ന ഒരു മാധ്യമപ്രവര്‍ത്തകയെ തന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന നിലയിലുള്ള ചറപറയുള്ള ഫോണ്‍കോളുകളില്‍ ഒന്നെടുത്ത് പ്രതികരിച്ചതിന്‍രെ പേരില്‍ ഇന്ന് സംഘപരിവാര്‍ ബന്ധുക്കളുടെ എല്ലാവരുടെയും അസഭ്യവര്‍ഷം കേട്ടുകൊണ്ടിരിക്കുന്ന ഒരു പെണ്‍കുട്ടിയാണ് ഏഷ്യാനെറ്റ് ന്യൂസിലെ പി ആര്‍ പ്രവീണ. ഇത്രയും അസഭ്യ വര്‍ഷം കേള്‍ക്കുന്നതിനിടയിലും സ്ഥാപനം അവര്‍ക്ക് വേണ്ടി സംഘപരിവാറിനോട് മാപ്പുപറഞ്ഞു. ഇവിടെ സംഘപരിവാറിന് എന്തെങ്കിലും സംഭവിച്ചാല്‍ കേരളത്തില്‍ പോലും മാപ്പുപറയേണ്ടി വരുന്നു.
പ്രവീണ പ്രവര്‍ത്തിക്കുന്ന മാധ്യമസ്ഥാപനം സംഘപരിവാറിന് മുന്നില്‍ മുട്ടുമടക്കി മാപ്പ് ചോദിച്ചിട്ടുണ്ടാകും. ഇത്തരം പ്രവണത ഒരിക്കലും മറ്റുള്ളവരോട് കാണിക്കാറില്ല. ചാനല്‍ ഫ്‌ലോറുകലില്‍ പോയിരുന്ന് അപമാനിതരാകുന്ന ഒട്ടേറെ പേരുണ്ട്. അവരോടൊന്നും കാണിക്കാത്ത മര്യാദയാണ് പലപ്പോഴും കേരളത്തിലെ മാധ്യമ സ്ഥാപനങ്ങള്‍ സംഘപരിവാറിനോട് കാണിക്കുന്നതെന്നത് വളരെ ഖേദത്തോടുകൂടി പറയേണ്ടിവരുകയാണ്. ഇവിടെ സംഘപരിവാര്‍ പ്രതിനിധിയായിരിക്കുന്ന ഒരാള്‍ ആയിരം പോരെ കയറിട്ട് കൊല്ലണം എന്ന് പറഞ്ഞാലും ജീവന്‍ രക്ഷിക്കുവാന്‍ വേണ്ടി ഒരാണും ഒരു പെണ്ണും ഒരാളെ ബൈക്കില്‍ ഇരുത്തി കൊണ്ടുപോമ്പോള്‍ അത് സാന്‍വിച്ച് എന്ന് പറയുന്ന ത്രീസമിന്റെ സാധ്യതകള്‍ കണ്ട് ആഭാസ വര്‍ത്തമാനം പറയുന്നവരെ നിരീക്ഷകരെന്നൊക്കെ പറഞ്ഞ് എഴുന്നളിച്ച് ചാനലുകളുടെ പ്രൈം ചര്‍ച്ചയില്‍ കൊണ്ടുവന്നിരുത്തുന്ന മാധ്യമങ്ങള്‍ക്ക് ഇനിയെങ്കിലും ഒരു മാറ്റം ഉണ്ടാകണമെന്നും രശ്മിത ആവശ്യപ്പെട്ടു.
ശ്രീജിത്ത് പണിക്കരുടെ ചാനല്‍ ചര്‍ച്ചകള്‍ പൂര്‍ണ്ണമായി ബഹിഷ്‌ക്കരിക്കണമെന്നോ, അയാളെ വിളിക്കരുതെന്നോ അല്ല താന്‍ പറയുന്നത്. മറിച്ച് ഈ വിഷയത്തില്‍ അദ്ദേഹം മാപ്പുപറയേണ്ടതുണ്ട്. മനുഷ്യത്വ രഹിതമായൊരു പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്. അതുകൊണ്ട് തന്നെ വിഷയത്തില്‍ മാപ്പ് പറയാത്ത പക്ഷം അദ്ദേഹം പങ്കെടുക്കുന്ന ചര്‍ച്ചകളില്‍ താന്‍ പങ്കെടുക്കില്ലെന്നും രശ്മിത നിലപാട് വ്യക്തമാക്കി. ഇങ്ങനെ ഒരുപാട് പേര്‍ തീരുമാനിച്ചിട്ടുണ്ട്. പക്ഷെ കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ഭാഗ്യവെച്ചാല്‍ കുനിഞ്ഞ് നില്‍ക്കുവാന്‍ പറഞ്ഞപ്പോള്‍ കാല്‍മുട്ടിലിഴഞ്ഞെന്ന് ഏത് രാഷ്ട്രീയ പാര്‍ട്ടി നേതാവ് മാധ്യമങ്ങളെ പറഞ്ഞുവോ ആ മാധ്യമപ്രവര്‍ത്തകരുടെ ജീവനും സ്വത്തിനും ആത്മാഭിമാനത്തിനുമൊക്കെ ഭീഷണിയുണ്ടാകുമ്പോള്‍ യാതൊരു നടപടിയും എടുക്കുന്നില്ലെന്ന് മാത്രമല്ല വെട്ടുക്കിളിക്കൂട്ടങ്ങളുമായി വന്നിട്ട് അപമാനിക്കുന്ന ഈ സംഘപരിവാര്‍ ധിക്കാരത്തിനെതിരെ ഇവിടുത്തെ മാധ്യമങ്ങള്‍ ഉരിയാടാത്തത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. സങ്കടകരമാണ്.
മുഖ്യമന്ത്രിയേയോ, ആരോഗ്യമന്ത്രിയേയോ ട്രോളിയതിനല്ല ശ്രീജിത്ത് പണിക്കര്‍ പങ്കെടുക്കുന്ന ചര്‍ച്ചകള്‍ ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മറിച്ച് മനുശ്യ ഹൃദയത്തെ ആര്‍ദ്രമാക്കുന്ന ഒരു സംഭവം നടന്നപ്പോള്‍ അതിനെ ആദരിച്ചില്ലെന്ന് മാത്രമല്ല, അതിനെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചു എന്നുള്ളതുകൊണ്ടാണ്. നേതാജിയെ കണ്ടുപഠിക്കാശ്രമിച്ച ടീമിലെ ഒരു അംഗം എന്ന രീതിയിലല്ല, കേരളത്തെ മഴിവെറിഞ്ഞുണ്ടാക്കിയ പരശുരാമനാണെങ്കില്‍ പോലും അദ്ദേഹത്തിന്റെ മനുഷ്യത്വ രഹിതമായ ഈ പ്രസ്തവനയില്‍ കേരള സമൂഹത്തിന് ഇങ്ങനെ മാത്രമേ പ്രതികരിക്കുവാന്‍ സാധിക്കു. അദ്ദേഹം മനസ്സുകൊണ്ട് പശ്ചാതപ്പിച്ചിട്ടുണ്ടാകാം അത് കേരള സമൂഹം അറിയണമെന്നും രശ്മിത കൂട്ടിച്ചേര്‍ത്തു.
ആലപ്പുഴ പുന്നപ്രയില്‍ കൊവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച അശ്വിനും രേഖയ്ക്കും ആദരവ് അര്‍പ്പിക്കുന്നു. ഇവര്‍ യുവത്വത്തിനൊരു മാതൃകയാണ്. സ്വന്തം ജീവന്‍ പരിഗണിക്കാതെയാണ് ചെറുപ്പക്കാരായ രണ്ടുപേര്‍ ഒരു വ്യക്തിയുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചത്. ഒരു ജീവന്‍ കളയുവാന്‍ എളുപ്പമാണ് രക്ഷിക്കാനാണ് പ്രയാസം. അശ്വിനേയും രേഖയേയും അപമാനിച്ച സമൂഹത്തില്‍ അറിയപ്പെടുന്ന ശ്രീജിത്ത് പണിക്കരെകൊണ്ട് ഈ നാട്ടില്‍ എന്ത് ഉപകാരമാണ് ഉണ്ടായിട്ടുള്ളത്. ഇവിടെ രണ്ട് തരത്തിലുള്ള മാതൃകകളാകുകായണ് ഇവര്‍. അശ്വിനും രേഖയും യുവാക്കള്‍ എങ്ങനെയാകണം എന്ന് പറയുമ്പോള്‍ എങ്ങനെ ആകരുത് എന്നാണ് ശ്രീജിത്ത് തെളിയിക്കുന്നത്. മനുഷത്വം കൊണ്ടുവരുവാന്‍ അദ്ദേഹത്തിന് ഇനിയും അവസരങ്ങളുണ്ട്. ഇത് തന്റെ ഉപദേശമല്ലെന്നും അതിനൊരു പരിധിയുണ്ടെന്നും രശ്മിത പറഞ്ഞു.
Post Your Comments