KeralaLatest NewsNews

സ്വകാര്യ ആശുപത്രിയില്‍ പതിനേഴുകാരി പ്രസവിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വകാര്യ ആശുപത്രിയിലെ പ്രസവം, 17കാരി പറഞ്ഞത് പച്ചക്കള്ളം: പോലീസ് അന്വേഷണം ആരംഭിച്ചു

നെടുങ്കണ്ടം: സ്വകാര്യ ആശുപത്രിയില്‍ പതിനേഴുകാരി പ്രസവിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. തനിക്ക് 19 വയസ് ആയെന്ന് കള്ളം പറഞ്ഞാണ് പെണ്‍കുട്ടി ആശുപത്രിയില്‍ അഡ്മിറ്റായത്. സംഭവത്തില്‍, കേസ് എടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

Read Also: മക്കള്‍ ഗുണ്ടകളും കലാപകാരികളും ആകണമെന്നുള്ളവര്‍ ബി.ജെ.പിയിലേക്ക് വിടണം: വിമർശനവുമായി കെജ്‌രിവാൾ

കഴിഞ്ഞ ദിവസമാണ്, ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ കമ്പംമേട്ട് പ്രദേശത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. അയല്‍വാസിയായ യുവാവും കൂടെ ഉണ്ടായിരുന്നു. ആശുപത്രിയില്‍ രജിസ്‌ട്രേഷന്‍ സമയത്ത് പ്രായം 19 എന്നാണ് ഇവര്‍ പറഞ്ഞിരുന്നത്.

പിന്നീട്, ഇന്നലെ പെണ്‍കുട്ടിയുടെ നില വഷളായതോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ പ്രസവശേഷം കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് ആവശ്യത്തിനായി പെണ്‍കുട്ടിയുടെ തിരിച്ചറിയല്‍ രേഖ പരിശോധിച്ചപ്പോഴാണ് മാതാവിനു പ്രായപൂര്‍ത്തിയായിട്ടില്ല എന്നറിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button