ഡൽഹി: നിയന്ത്രണാതീതമായ കോവിഡ് വ്യാപനത്തിന് പിന്നാലെ പ്രതിസന്ധിയായി ഡൽഹിയിലെ ആശുപത്രി ജീവനക്കാരും കോവിഡ് രോഗ ബാധിതരാകുന്നു. രോഹിണിയിലുള്ള സരോജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ 86 ജീവനക്കാരാണ് പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞത്. നേരത്തെ ഇതേ ആശുപത്രിയിലെ മുതിര്‍ന്ന സര്‍ജൻ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
ആശുപത്രികളിലെ മിക്ക വിഭാഗങ്ങളിലും ജീവനക്കാര്‍ കൊവിഡ് പോസിറ്റീവാകുന്നത്, ബാക്കിയുള്ള ജീവനക്കാരില്‍ ജോലി ഭാരം അധികമാകുന്നതിനും കാരണമാകുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഡൽഹിയില്‍ കഴിഞ്ഞ ഒരുമാസത്തിനിടയ്ക്ക് 317 ആശുപത്രി ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചു.
വസന്ത് കുഞ്ചിലെ ഇന്ത്യന്‍ സ്പൈനല്‍ ഇന്‍ജുറീസ് സെന്‍റിറിലെ നൂറ് ഡോക്ടര്‍മാരാണ് കോവിഡ് പോസിറ്റീവായത്. കര്‍കര്‍ദൂമയിലെ ശാന്തി മുകുന്ദ് ആശുപത്രിയിലെ 90 ആരോഗ്യ പ്രവര്‍ത്തകർക്കും കോവിഡ് പോസിറ്റീവാണ്. ബത്ര ആശുപത്രിയിലെ 20 ഡോക്ടര്‍മാരും 20 പാരമെഡിക്കല്‍ ജീവനക്കാരും കോവിഡ് പോസിറ്റീവാണ്. ആരോഗ്യ പ്രവർത്തകരിലേക്കും രോഗബാധ വർധിക്കുന്നത് വരും ദിവസങ്ങളിൽ ഡൽഹിയിലെ ആരോഗ്യമേഖലയിൽ വരും ദിവസങ്ങളിൽ വൻ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് കണക്കുകൂട്ടൽ.
Post Your Comments