COVID 19KeralaLatest NewsNews

യാത്രാ പാസിന് വൻ തിരക്ക്; അപേക്ഷകരിൽ ഭൂരിഭാഗവും അനാവശ്യയാത്രക്കാർ; പാസ് ഇവർക്ക് മാത്രം

തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക് ഡൗൺ രണ്ടാം ദിവസത്തേക്ക് കടക്കുമ്പോൾ പൊലീസ് പരിശോധന കര്‍ശനമായി തുടരുകയാണ്. ഇതോടെ പൊലീസ് പാസിന് വേണ്ടി വൻ തിരക്കാണ് അനുഭവപ്പെടുന്നത്. 88,000 പേരാണ് ഇതിനോടകം പാസിനായി അപേക്ഷിച്ചത്. പാസുമായി ഇറങ്ങിയാൽ മാത്രമെ ലോക്ക് ഡൗൺ കാലത്ത് യാത്ര അനുവദിക്കു എന്നാണ് പൊലീസ് പറയുന്നത്. ഇതോടെയാണ് പാസെടുക്കാൻ വൻ തിരക്ക് അനുഭവപ്പെടുന്നത്.

ആളുകൾ തിക്കിത്തിരക്കി കയറിയതോടെ പാസ് അനുവദിക്കാനായി തയ്യാറാക്കിയ സൈറ്റ് പണി മുടക്കിയിരുന്നു. പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകുകയാണെന്നാണ് സൈബര്‍ ഡോം ഇപ്പോൾ അറിയിക്കുന്നത്. ഒരേ സമയം 5000 പേര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്ന വിധത്തിലാണ് സൈറ്റ് ഒരുക്കിയിരുന്നത്. എന്നാൽ ആവശ്യക്കാര്‍ ഏറെ ആയതോടെയാണ് സാങ്കേതിക തകരാർ അനുഭവപ്പെട്ടത്.

Read Aslo  :  സ്​കൂള്‍ പ്രവേശന കവാടത്തില്‍ കാര്‍ ബോംബ്​ ആക്രമണം; മരണം 55

ഒരു സമയം പതിനായിരത്തിലേറെ പേരാണ് സൈറ്റിൽ അപേക്ഷയുമായി എത്തുന്നത്. എന്നാൽ അപേക്ഷകരില്‍ ഭൂരിഭാഗവും അനാവശ്യയാത്രക്കാരാണെന്നും ഒഴിവാക്കാനാവാത്ത യാത്രയ്ക്ക് മാത്രമെ പാസുള്ളുവെന്നും പൊലീസ് പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button